മോദിയെയും ഷായെയും അല്ല, നാടിനാവശ്യം കോൺഗ്രസിനെയും ദേവഗൗഡയെയും –ശിവസേന
text_fieldsമുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെയുമല്ല, കോണ്‍ഗ്രസിനെയും ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയെയുമാണ് രാജ്യത്തിന് ഇനി ആവശ്യമെന്ന് ശിവസേന മുഖപത്രം ‘സാമ്ന’.
പാല്‍ഘര്‍ ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പരാജയ പശ്ചാത്തലത്തില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ‘സാമ്ന’യുടെ വിമര്‍ശനം. ശിവസേനയാണ് ബി.ജെ.പിയുടെ മുഖ്യ രാഷ്ട്രീയ ശത്രുവെന്നും തങ്ങളുടെ തീവ്ര ഹിന്ദുത്വ നിലപാട് ബി.ജെ.പിയെ വെള്ളംകുടിപ്പിക്കുന്നുവെന്നും ‘സാമ്ന’ കുറിച്ചു.
ഭരണത്തില്‍ ഒപ്പം നില്ക്കുന്നുവെങ്കിലും അധികാരവും പണവും ഉപയോഗിച്ച് സേനയെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പാല്‍ഘര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്ലാ സ്രോതസ്സുകളും ദുരുപയോഗിച്ചാണ് സേനയെ തകര്‍ത്തത്. അവരുടെ എം.പിയായിരുന്ന ചിന്ദമന് വനഗക്ക് അദ്ദേഹത്തിെൻറ മകനെതന്നെ ഉപതെരഞ്ഞെടുപ്പില്‍ തോല്പിച്ചാണ് ബി.ജെ.പി ആദരാഞ്ജലി അര്‍പ്പിച്ചത്. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയാണ് ബി.ജെ.പി ജയിച്ചത്. തെരഞ്ഞെടുപ്പ് കമീഷനുമായാണ് ബി.ജെ.പിയുടെ സഖ്യമെന്നും ‘സാമ്ന’ കുറ്റപ്പെടുത്തി.
പാല്‍ഘറില്‍ വോട്ടിങ് സമയം അവസാനിച്ചപ്പോള്‍ കലക്ടര്‍ പ്രഖ്യാപിച്ചത് 46 ശതമാനം പോളിങ്ങായിരുന്നു. എന്നാല്‍, നേരം പുലര്‍ന്നപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷൻ അത് 56 ശതമാനമായി മാറ്റി. ഒറ്റ രാത്രി കൊണ്ട് 82,000 വോട്ട് കൂടി. തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതും ഭരണഘടന പദവികള്‍ വഹിക്കുന്നതും ആര്.എസ്.എസുകാരാണ്. ഉപതെരഞ്ഞെടുപ്പില്‍ പാല്‍ഘറില്‍ മാത്രമാണ് ബി.ജെ.പിക്ക് ജയമുണ്ടായത്. മറ്റ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പിയുടെ തകര്‍ച്ചയുടെ സൂചനകള്‍ പ്രകടിപ്പിക്കുന്നതായും ‘സാമ്ന’ എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.