ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ശേഷിക്കുന്ന ഘട്ടങ്ങളിൽ ബി.ജെ.പിയുടെ നില കൂടുതൽ വഷളാകും -അഖിലേഷ് യാദവ്
text_fieldsലഖ്നോ: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ശേഷിക്കുന്ന ഘട്ടങ്ങളിൽ ബി.ജെ.പിയുടെ നില കൂടുതൽ വഷളാകുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഏപ്രിൽ 19ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം ബി.ജെ.പി വളരെ ദുർബലമായ നിലയിലാണെന്നും ഇൻഡ്യ മുന്നണി ശക്തമായ നിലയിലാണെന്നും യാദവ് പറഞ്ഞു.
ആദ്യ രണ്ട് ഘട്ടങ്ങളിൽ ബി.ജെ.പിക്ക് വോട്ടർമാരെ ലഭിച്ചിട്ടില്ലെന്നും ശേഷിക്കുന്ന ഘട്ടങ്ങളിൽ ബൂത്ത് ഏജന്‍റുമാരെപ്പോലും ലഭിക്കില്ലെന്നും എക്‌സ് പോസ്റ്റിൽ അദ്ദേഹം അവകാശപ്പെട്ടു. ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പിന് ശേഷം, അടുത്ത ഘട്ടങ്ങളിൽ ബി.ജെ.പിയുടെ അവസ്ഥ കൂടുതൽ മോശമാകും. ആളുകൾ ബി.ജെ.പിയുടെ വിടവാങ്ങൽ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നേതാക്കളുടെ 10 വർഷത്തെ നുണകൾക്ക് ശേഷം ബി.ജെ.പിയുടെ ബൂത്ത് ഏജന്‍റ് പാർട്ടിയുടെ മോശം അവസ്ഥയെക്കുറിച്ച് സത്യം പറയുകയാണെന്ന് ഒരു വാർത്താ ചാനൽ ബി.ജെ.പി ബൂത്ത് ഏജന്‍റിനോട് സംസാരിക്കുന്നതിന്‍റെ വിഡിയോ ക്ലിപ്പ് പങ്കിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പവും തൊഴിലില്ലായ്മയുമാണ് ജനങ്ങൾ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്യാത്തതിന് കാരണമെന്ന് അദ്ദേഹം പറയുന്നതായും അഖിലേഷ് യാദവ് അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.