സചിൻ പൈലറ്റിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് ബി.ജെ.പി നേതാവ്
text_fieldsജയ്പൂർ: രാജസ്ഥാനിൽ രാഷ്ട്രീയപോര് കനക്കുന്നതിനിടെ ഉപമുഖ്യമന്ത്രി സചിൻ ൈപലറ്റിന് ബി.ജെ.പിയിലേക്ക് ക്ഷണം. രാജസ്ഥാൻ ബി.ജെ.പി നേതാവ് ഓം മതൂർ സചിൻ പൈലറ്റിനെ പാർട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പൈലറ്റും തമ്മിൽ പോര് തുടരുന്നതിനിടെ ആദ്യമായാണ് പ്രതിപക്ഷപാർട്ടിയായ ബി.ജെ.പിയുടെ പ്രതികരണം.
200 അംഗ നിയമസഭയിൽ നൂറിലേറെ അംഗങ്ങളുടെ പിന്തുണ സർക്കാറിനുണ്ടെന്നാണ് ഗെഹ്ലോട്ട് അവകാശപ്പെടുന്നത്. എന്നാൽ, 30 എം.എൽ.എമാർ തനിക്കൊപ്പമാണെന്നും ഗെഹ്ലോട്ടിന് 84 അംഗങ്ങളുടെ പിന്തുണയേ ഉള്ളൂവെന്നും സചിൻ പൈലറ്റ് തിരിച്ചടിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനമാണ് സചിൻ പൈലറ്റിെൻറ ആവശ്യം. എന്നാൽ താൻ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് സചിൻ പൈലറ്റ് പ്രതികരിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നിരവധി തവണ സചിന് പൈലറ്റുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാൽ, സചിൻ പൈലറ്റ് വഴങ്ങിയിട്ടില്ല.
അതിനിടെ, അശോക് ഗെഹ്ലോട്ടിെന പിന്തുണച്ച് കോൺഗ്രസ് പ്രമേയം പാസാക്കി. ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെ ശ്രമം രാജസ്ഥാനിലെ എട്ടു കോടി ജനങ്ങളെ അപമാനിക്കലാണെന്നും അത് അവര്‍ അംഗീകരിക്കില്ലെന്നും പ്രമേയത്തില്‍ പറയുന്നു. കോൺഗ്രസ് സർക്കാറിനെയും പാർട്ടിയെയും ദുർബലമാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് സചിൻ ൈപലറ്റിെൻറ പേരെടുത്തുപറയാതെ പ്രമേയം മുന്നറിയിപ്പ് നൽകുന്നുണ്ട്.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.