സേനയിലെ ഭിന്നശേഷി ആനുകൂല്യം; പുതിയ നിയമങ്ങൾ വ്യക്തമാക്കുന്നത് ബി.ജെ.പിയുടെ കപട ദേശീയത -ഖാർഗെ
text_fieldsന്യൂഡൽഹി: സായുധ സേനക്ക് ഭിന്നശേഷി ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനുള്ള പുതിയ നിയമങ്ങൾ ബി.ജെ.പിയുടെ കപട ദേശീയതയാണ് വ്യക്തമാക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഭിന്നശേഷി പെൻഷനോടെ വിരമിക്കുന്ന 40 ശതമാനം സൈനിക ഉദ്യോഗസ്ഥരെയും പുതുക്കിയ നിയമങ്ങൾ ബാധിക്കുമെന്നും പുതിയ നയം പഴയ കോടതി വിധികൾക്കും നിയമങ്ങൾക്കും സ്വീകാര്യമായ ആഗോള മാനദണ്ഡങ്ങൾക്കും വിരുദ്ധമാണെന്നും ഖാർഗെ എക്‌സിൽ കുറിച്ചു.
സെപ്തംബർ 22ന് പ്രതിരോധ മന്ത്രാലയം സായുധ സേനയിലെ അംഗങ്ങൾക്ക് ഭിന്നശേഷി ആനുകൂല്യങ്ങൾ അനുവദിക്കുന്ന പുതിയ നിയമങ്ങൾ പുറത്തിറക്കിയിരുന്നു. പുതിയ നിയമങ്ങൾ പെൻഷന്റെ നിർവചനം, യോഗ്യതാ മാനദണ്ഡം, സേവനത്തിനിടയിൽ അംഗവൈകല്യം സംഭവിച്ചാൽ നൽകുന്ന നഷ്ടപരിഹാരത്തിന്റെ അളവ് എന്നിവയിൽ മാറ്റം വരുത്തുന്നുണ്ട്.
മറ്റു ജീവനക്കാരെ അപേക്ഷിച്ച് സൈനികരെ പ്രതികൂല അവസ്ഥയിൽ നിർത്താനാണ് സർക്കാരിന്റെ നീക്കമെന്ന് പുതിയ നിയമങ്ങൾക്കെതിരായ ഓൾ ഇന്ത്യ എക്‌സ്-സർവീസ്‌മെൻ വെൽഫെയർ അസോസിയേഷന്റെ പ്രതിഷേധത്തെ പരാമർശിച്ചുകൊണ്ട് ഖാർഗെ പറഞ്ഞു.
'വൺ റാങ്ക് വൺ പെൻഷനി'ൽ വലിയ തോതിലുള്ള അപാകതകൾ ഉണ്ടെന്നും സൈനികർക്കുള്ള ഫണ്ട് മോദി സർക്കാറിന്റെ പക്കലില്ലെന്ന വ്യക്തമാക്കലാണ് അഗ്നിപഥ് പദ്ധതിയെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.