മമത അധികാരമേറ്റതിന് പിന്നാലെ നുണ ഫാക്ടറിയിൽ നിന്നുള്ള വാർത്തകളും വിദ്വേഷ പ്രചാരണവുമായി ബി.ജെ.പി; 21 പേർ അറസ്റ്റിൽ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിദ്വേq പ്രചരണവും വ്യാജപ്രചരണവുമായി ബി.ജെ.പി. സോഷ്യൽ മീഡിയ വഴി വിദ്വേശ പ്രചരണം നടത്തിയതിന് കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ 34 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുകയും 21 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഇവരിൽ ഭൂരിഭാഗം പേരും ബി.ജെ.പിയുടെയും സംഘ്പരിവാർ സംഘടനകളുടെയും പ്രവർത്തകരാണെന്ന് മുതിർന്ന് പൊലീസ് ഓഫീസർ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിന് പുറമെ കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ 150 ലേറെ പോസ്റ്റുകളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവ നീക്കം ചെയ്തത്.
വളരെ അപകടം പിടിച്ചതും വിദ്വേഷം നിറഞ്ഞതും കലാപാഹ്വാനവുമുള്ള 500 ലേറെ പോസ്റ്റുകൾ കണ്ടെത്തിയെന്നും അതിനെതിരെയുള്ള തുടർ നടപടിയിലാണെന്നും പൊലീസ് പറയുന്നു. വോട്ടെടുപ്പിന് ശേഷം സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങളാണ് മിക്കതും.
വർഗീയവും വിദ്വേഷവുമായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് ബി.ജെ.പി നേതാക്കളായ സുവേന്തു അധികാരി, കൈലാശ് വിജയ് വർഗിയ, അഗ്നിമിത്ര പോൾ എന്നിവർ നടപടി നേരിടുകയാണ്.
തെരഞ്ഞെടുപ്പ് വിധിക്ക് ശേഷം വിവിധ പ്രദേശങ്ങളിൽ കൂട്ടബലാത്സംഗം നടന്നതായി ആരോപിച്ച് ഒന്നിലധികം വീഡിയോകൾ ബി.ജെ.പി പ്രവർത്തകർ വ്യാജമായി പ്രചരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ രണ്ട് സംഭവങ്ങൾ മാത്രമെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളു, അത് രണ്ടും രാഷ്ട്രീയവുമായി ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.
തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാൻ പാർട്ടിക്ക് കഴിയാത്തതിനാൽ 'ബി.ജെ.പിയുടെ ഐടി സെൽ' വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.