ലൈംഗിക തൊഴിലാളികളുടെ പെൺമക്കളുടെ സംരക്ഷണം ഏറ്റെടുത്ത് ഗൗതം ഗംഭീർ
text_fields
ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ ലൈംഗിക തൊഴിലാളികളുടെ പെൺകുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭ എം.പിയുമായ ഗൗതം ഗംഭീർ.
'പാങ്ക്' എന്ന് പേരിട്ട പുതിയ സംരംഭത്തിെൻറ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത 25 പെൺകുട്ടികളെയാണ് ഏറ്റെടുക്കുന്നതെന്ന് ഗംഭീർ പ്രസ്താവനയിലൂെട അറിയിച്ചു. ഡൽഹിയിലെ ജി.ബി റോഡിലെ ലൈംഗിക തൊഴിലാളികളുടെ കുട്ടികൾക്കാണ് താരത്തിെൻറ കരുതൽ.
'സമൂഹത്തിലെ എല്ലാവര്‍ക്കും മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ട്. ഈ കുട്ടികള്‍ക്ക് തങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കാനും കൂടുതൽ അവസരമൊരുക്കണം. അവർക്ക് ദൈനംദിന കാര്യങ്ങൾക്കും വിദ്യാഭ്യാസത്തിനും ആേരാഗ്യത്തിനും ആവശ്യമായ ചെലവുകൾ വഹിക്കും'- ഗംഭീർ പറഞ്ഞു.
വിവിധ സർക്കാർ സ്കൂളുകളിലായി പഠിക്കുന്ന 10 പെൺകുട്ടികളെ ഇതുവരെ തെരഞ്ഞെടുത്തതായി അദ്ദേഹം പറഞ്ഞു.
കുട്ടികൾക്ക് ആവശ്യമായ സ്കൂൾ ഫീസ്, യൂനിഫോം, ഭക്ഷണം, ആരോഗ്യ കാര്യങ്ങൾ, കൗൺസലിങ് എന്നീ ചെലവുകൾ സംഘടന വഹിക്കുന്നതിനാൽ അവർക്ക് സ്വന്തം സ്വപ്നങ്ങൾ നേടിയെടുക്കാനാകുമെന്ന് ഗംഭീർ പ്രത്യാശ പ്രകടിപ്പിച്ചു. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്താനാണ് ശ്രമമെന്നും ചുരുങ്ങിയത് 25 കുട്ടികളെയെങ്കിലും സഹായിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.
അഞ്ചുമുതൽ 18 വയസുവരെ പ്രായമായ പെൺകുട്ടികൾക്ക് കൃത്യമായ കൗൺസലിങ് നൽകി അവരുടെ വിദ്യാഭ്യാസം പൂർത്തീകരിക്കാനും ശാക്തീകരിക്കാനുമാണ് പ്രധാനമായും പദ്ധതി. ഇത്തരം കുട്ടികളെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്നും ഗംഭീര്‍ അഭ്യർഥിക്കുകയും ചെയ്തു.
ഗംഭീർ ഫൗണ്ടേഷെൻറ കീഴിൽ നിലവില്‍ 200ലധികം കുട്ടികെളയാണ് സംരക്ഷിച്ച് വരുന്നത്. ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള ബി.ജെ.പി എം.പിയായ ഗംഭീർ മികച്ച സാമൂഹിക ഇടപെടലുകളിലൂടെ കൈയ്യടി നേടുന്നത് ഇതാദ്യമല്ല.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പി.എം കെയേഴ്സ് ഫണ്ടിലേക്ക് രണ്ട് വർഷത്തെ തെൻറ ശമ്പളം ഗംഭീർ സംഭാവനയായി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.