ജനരക്ഷാ മാർച്ച് പരാജയം– യെച്ചൂരി
text_fieldsന്യൂഡൽഹി: കേരളത്തിലെ ബി.ജെ.പിയുടെ ജനരക്ഷാ മാർച്ച് പരാജയമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പി– ആർ.എസ്.എസ് അക്രമങ്ങൾ കൊണ്ട് സി.പി.എമ്മിനെ പേടിപ്പിക്കാനവില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി അക്രമങ്ങൾക്കെതിരെ നാളെ ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് മാർച്ച് നടത്തും.
അഴിമതി ആരോപണങ്ങളിൽ നിന്ന് മകൻ ജെയ്ഷായെ രക്ഷിക്കാൻ അമിത് ഷാ ശ്രമിക്കുകയാണെന്ന് യെച്ചൂരി ആരോപിച്ചു. ജെയ്ഷായുടെ സ്വത്ത് വർധിച്ചതിനെ കുറിച്ച് അന്വേഷണം നടത്തണം.
വേങ്ങരയിൽ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞത് കേരള സർക്കാറിനെതിരായ കള്ള പ്രചാരണങ്ങൾക്ക് ജനങ്ങൾ നൽകിയ തിരിച്ചടിയാണെന്നും യെച്ചൂരി പറഞ്ഞു.
രാഷ്ട്രീയപ്രമേയത്തിെൻറ കരട് തയാറാക്കാൻ പി.ബിയെ ചുമതലപ്പെടുത്തി. ഏതെങ്കിലും കരട് രേഖ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ലെന്നും കോൺഗ്രസ് ബന്ധം തള്ളിയെന്ന മാധ്യമ വാർത്തകളോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.