ഇത് ബി.ജെ.പിയുടെ നീതിയോ? നിയമവിദ്യാർഥിനിയുടെ അറസ്റ്റിനെതിരെ പ്രിയങ്ക ഗാന്ധി
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ബലാത്സം ഗ പരാതി നൽകിയ നിയമവിദ്യാർഥിനിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെ എ.ഐ.സി.സി ജനറൽ സെക്രട് ടറി പ്രിയങ്ക ഗാന്ധി. ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യുന്നത് പൊലീസ് മനപൂർവം വൈകിപ്പിക്കുകയായിരുന്നെന്നും ശക്തമ ായ പ്രതിഷേധം ഉയർന്നപ്പോൾ മാത്രമാണ് നടപടിക്ക് തയാറായതെന്നും പ്രിയങ്ക ട്വീറ്റിൽ പറഞ്ഞു.
ചിന്മയാനന്ദിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ല. ഇത് ബി.ജെ.പിയുടെ നീതിയാണോ ? പ്രിയങ്ക ചോദിച്ചു.
ഷാജഹാൻപൂരിലെ പെൺകുട്ടിയുടെ കേസ് ഉന്നാവോ കേസിന് സമാനമാണ്. ഉന്നാവോ ഇരയായ പെൺകുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടു. അമ്മാവനെ അറസ്റ്റ് ചെയ്തു. വലിയ പ്രതിഷേധത്തെ തുടർന്നാണ് ബി.ജെ.പി എം.എൽ.എയായിരുന്ന പ്രതി കുൽദീവ് സിങ് സെങ്കാറിനെ 13 മാസത്തിന് ശേഷം അറസ്റ്റ് ചെയ്യാൻ തയാറായത്. ഇരയെയും കുടുംബത്തെയും ഇല്ലാതാക്കാനുള്ള ശ്രമം നടന്നു.
ഷാജഹാൻപൂർ കേസിലും അത് തന്നെയാണ് സംഭവിക്കുന്നത്. ഇരയായ പെൺകുട്ടി അറസ്റ്റിലാണ്. കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണ് -പ്രിയങ്ക പറഞ്ഞു.
ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് നിയമ വിദ്യാർഥിനി കൂടിയായ യുവതിയെ ഉത്തർപ്രദേശ് പൊലീസിെൻറ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിൽനിന്ന് സംരക്ഷണം തേടി നൽകിയ ഹരജി കോടതി പരിഗണനക്കെടുക്കുന്നതിന് ഒരു ദിവസം മുമ്പാണ് വൻ പൊലീസ് സന്നാഹവുമായി പെൺകുട്ടിയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
പെൺകുട്ടി അഞ്ചുകോടി രൂപ ചിന്മയാനന്ദിൽനിന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നതിന് മതിയായ തെളിവുകളുണ്ടെന്നാണ് പൊലീസ് വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.