മോശമായി വസ്ത്രം ധരിക്കുന്ന പെൺകുട്ടികൾ ശൂർപ്പണഖയെ പോലെ -വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ്
text_fieldsന്യൂഡൽഹി: മോശമായി വസ്ത്ര ധാരണം ചെയ്യുന്ന പെൺകുട്ടികൾ രാമായണത്തിലെ ശൂർപ്പണഖയെ പോലെയാണെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയവർഗീയ. ലഹരി ഉപയോഗിക്കുന്ന യുവാക്കളെ കണ്ടാൽ അടിക്കാൻ തോന്നാറുണ്ടെന്നും ബി.ജെ.പി ജനറൽ സെക്രട്ടറി പറഞ്ഞു.
''രാത്രിയിൽ ഞങ്ങൾ വീട്ടിലേക്ക് പോകുമ്പോൾ, മയക്കുമരുന്ന് ഉപയോഗിച്ച് മയങ്ങിയിരിക്കുന്ന വിദ്യാസമ്പന്നരായ യുവാക്കളെ കാണാം. വിവേകമുള്ളവരാക്കാനായി കാറിൽ നിന്നിറങ്ങി അഞ്ചാറ് തവണ അവരെ അടിക്കാൻ തോന്നാറുണ്ട്. ''-കൈലാഷ് വിജയവർഗീയ പറഞ്ഞു. വ്യാഴാഴ്ച ഹനുമാൻ, മഹാവീർ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ബി.ജെ.പി നേതാവിന്റെ വിവാദ പരാമർശം. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സ്ത്രീകൾ ദേവതകളാണ്. എന്നാൽ അവർ മോശം വസ്ത്രം ധരിച്ചാൽ ശൂർപ്പണഖയെ പോലെയാകും. ''സ്ത്രീകളിൽ നാം ദേവതകളെ കാണുന്നു. പെൺകുട്ടികൾ മോശമായി രീതിയിൽ വസ്ത്രം ധരിച്ച് പുറത്തുപോകുമ്പോൾ ദേവതകളായല്ല, മറിച്ച് ശൂർപ്പണഖ ആയാണ് തോന്നുക. ദൈവം നിങ്ങൾക്ക് സൗന്ദര്യവും മനോഹരമായ ശരീരവും നൽകിയിട്ടുണ്ട്. നന്നായി വേഷം ധരിക്കണമെന്നും ബി.ജെ.പി നേതാവ് ഉപദേശിച്ചു. രാമായണത്തിൽ രാവണന്റെ സഹോദരിയാണ് ശൂർപ്പണഖ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.