ബി.ജെ.പി നേതാവ് കിരിത് സോമയ്യയെ കാണാനില്ല, കണ്ടെത്തുന്നവർക്ക് പാരിതോഷികം; കളിയാക്കി പോസ്റ്ററുകൾ
text_fieldsമുംബൈ: മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം സമൻസ് അയച്ച മുൻ ബി.ജെ.പി എം.പി കിരിത് സോമയ്യയെ കാണാനില്ലെന്ന് കാണിച്ച് താനെയിലുടനീളം പോസ്റ്ററുകൾ . സഞ്ജയ് റാവത്ത് ഫാൻ ക്ലബ് എന്ന പേരിലാണ് കിരിതിനെ കളിയാക്കി പോസ്റ്ററുകൾ സ്ഥാപിച്ചത്. ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവരെ പാരിതോഷികം നൽകി ആദരിക്കുമെന്ന് പോസ്റ്ററിൽ പറയുന്നുണ്ട്.
ഐ.എൻ.എസ് വിക്രാന്തുമായി ബന്ധപ്പെട്ട് അദ്ദേഹം സ്വരൂപിച്ച സംഭാവനകൾ എന്താണ് ചെയ്തത്? ആ പണം എന്ത് ചെയ്തെന്ന് സംബന്ധിച്ച് ഇതുവരെ ഒരു വിവരവും ലഭ്യമായിട്ടില്ല. ഈ വിഷയത്തിൽ ഉത്തരം നൽകേണ്ടി വരുമെന്ന് മനസ്സിലായപ്പോൾ അദ്ദേഹം അപ്രത്യക്ഷനായെന്നും പോസ്റ്റർ സ്ഥാപിച്ചവർ പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കിൽ പേടിക്കാതെ പൊലീസിന് മുന്നിൽ ഹാജരാകണമെന്നും അവർ കൂട്ടിച്ചേർത്തു.
അറസ്റ്റ് തടയണമെന്ന സോമയ്യയുടെ അപേക്ഷ തിങ്കളാഴ്ച മുംബൈ സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്ന് ഇദ്ദേഹം ബോംബെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഐ.എൻ.എസ് വിക്രാന്ത് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 57 കോടിയിലധികം രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്തെന്ന ആരോപണത്തിലാണ് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം സോമയ്യക്കെതിരെ അന്വേഷണം ആരംഭിച്ചത്. ഇന്ത്യൻ നാവികസേനാ കപ്പലായ വിക്രാന്ത് പ്രവർത്തനരഹിതമായിട്ടുള്ള മറ്റ് വിമാനവാഹിനിക്കപ്പൽ എന്നിവ സംരക്ഷിക്കാൻ സോമയ്യ കോടിക്കണക്കിന് രൂപ സ്വരൂപിച്ചെന്നാണ് ആരോപണം.
2000 രൂപ ഇയാൾക്ക് സംഭാവന നൽകിയെന്നും എന്നാൽ സംഭാവന നൽകിയതിന്റെ രസീത് പോലും നൽകിയില്ലെന്നാരോപിച്ച് വിരമിച്ച സൈനികനാണ് സോമയ്യക്കെതിരെ പരാതി നൽകിയത്. 2013ൽ ഇത്തരത്തിൽ സോമയ്യ പിരിച്ചെടുത്ത പണം ഗവർണറുടെ ഓഫീസിലേക്ക് അയച്ചിട്ടില്ലെന്ന് പരാതിക്കാരന് പിന്നീട് മനസ്സിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.