Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
BJP leader Kirit Somaiya
cancel
Homechevron_rightNewschevron_rightIndiachevron_rightധനഞ്​ജയ്​...

ധനഞ്​ജയ്​ മുണ്ഡെക്കെതിരെ പരാതി നൽകിയതിന്​ കൊലപാതക​ ഭീഷണിയെന്ന്​ ബി.ജെ.പി നേതാവ്​

text_fields
bookmark_border

മുംബൈ: ലൈംഗിക ആരോപണ വിധേയനായ മഹാരാഷ്​ട്ര മന്ത്രി ധനഞ്​ജയ്​ മുണ്ഡെക്കെതിരെ സംസാരിച്ചതിന്​ എൻ.സി.പി നേതാക്കളിൽനിന്ന്​ ഭീഷണി സന്ദേശം ലഭിച്ചതായി ബി.ജെ.പി നേതാവും മുൻ എം.പിയുമായ ​കിരിത്​ സോമയ്യ.

ആറു എൻ.സി.പി നേതാക്കളിൽനിന്ന്​ തനിക്ക്​ ഭീഷണി സന്ദേശം ലഭിച്ചു. മഹാരാഷ്​ട്ര മന്ത്രി ധനഞ്​ജയ്​ മുണ്ഡെക്കെതിരെ സംസാരിച്ചാൽ വെടിയുതിർക്കുമെന്നായിരുന്നു ഭീഷണി. ഇത്തരം ഭീഷണികളിൽ ഭയപ്പെടില്ല. ധനഞ്​ജയ്​ മുണ്ഡെ രാജിവെക്കണം -കിരിത്​ സോമയ്യ ട്വീറ്റ്​ ചെയ്​തു.

തെരഞ്ഞെടുപ്പ്​ സത്യവാങ്​മൂലത്തിൽ വിവാഹേതര ബന്ധത്തിൽ മകളും മകനുമുള്ള കാര്യവും സ്വത്തുവിവരവും മറച്ചുവെച്ചുവെന്ന്​ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ്​ കമീഷന്​ കിരിത്​ സോമയ്യ പരാതി നൽകിയിരുന്നു.

ഒരാഴ്ചമുമ്പ്​ സാമൂഹിക നീതി വകുപ്പ്​ മന്ത്രിയായ ധനഞ്​ജയ്​ മുണ്ഡെ ബലാത്സംഗം ചെയ്​തുവെന്നും മുംബൈ പൊലീസ്​ പരാതി സ്വീകരിക്കാൻ തയാറായില്ലെന്നും 37കാരിയായ ഗായിക വെളി​െപ്പടുത്തിയതിന്​ പിന്നാലെയായിരുന്നു കിരിതിന്‍റെ പരാതി​.

അതേസമയം ആരോപണങ്ങൾ നിഷേധിച്ച മുണ്ഡെ പരാതി നൽകിയ ഗായികയുമായി തനിക്ക്​ ബന്ധമില്ലെന്നും അവരുടെ സഹോദരിയുമായി വിവാഹേതര ബന്ധമുണ്ടെന്നും അതിൽ കുട്ടിക​ളുണ്ടെന്നും വ്യക്തമാക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NCPDhananjay MundeKirit SomaiyaBJP
News Summary - BJP's Kirit Somaiya says he received threat calls from NCP for speaking against Dhananjay Munde
Next Story