കോട്ട എം.പി ഓം ബിര്‍ള ലോക്സഭ സ്പീക്കറായേക്കും
text_fieldsന്യൂഡൽഹി: രാജസ്ഥാനിൽനിന്ന് രണ്ടാം തവണ പാർലമെൻറിലെത്തിയ, അമിത് ഷായുടെ വിശ്വസ് തൻ ഒാം ബിർള 17ാം ലോക്സഭയുടെ സ്പീക്കറാകും. ഏറെ നാളത്തെ പാർലമെൻററി അനുഭവമോ ചട്ടങ്ങൾ സംബന്ധിച്ച ഗ്രാഹ്യമോ ഇല്ലാത്ത ഒാം ബിർളയെ സ്പീക്കറാക്കാനുള്ള നീക്കം ബി.ജെ.പിക്കുള്ളിൽതന്നെ അമ്പരപ്പുണ്ടാക്കി.
എൻ.ഡി.എ ഘടകകക്ഷികൾക്കു പുറമെ ആന്ധ്രപ്രദേശ് തൂത്തുവാരിയ വൈ.എസ്.ആർ കോൺഗ്രസും ഒാം ബിർളയെ സ്പീക്കറാക്കാൻ പിന്തുണ നൽകി നോട്ടീസ് നൽകിയിട്ടുണ്ട്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്തില്ലെന്ന് തീരുമാനിച്ചു. അതിനാൽ ഇന്ന് നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പ് െഎകകണ്ഠ്യേനയായിരിക്കും.
അതേസമയം, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകിയില്ലെങ്കിൽ സ്ഥാനാർഥിയെ നിർത്തുന്ന കാര്യം പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ള എം.പിയാണ് 56കാരനായ ബിർള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.