ഭവാനിപൂരിൽ മമതയെ നേരിടാൻ ബി.ജെ.പിയുടെ പ്രിയങ്ക? ബി.ജെ.പി സ്ഥാനാർഥി പ്രഖ്യാപനം ഉടനെന്ന് സൂചന
text_fieldsകൊൽക്കത്ത: ബംഗാൾ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ബി.ജെ.പിയുടെ അഡ്വ. പ്രിയങ്ക തിേബ്രവാൾ മത്സരത്തിനെത്തുമെന്ന് സൂചന. 2011 മുതൽ മമത ബാനർജിയെ നിയമസഭയിലെത്തിച്ച ഭവാനിപൂർ മണ്ഡലത്തിലാണ് ബി.ജെ.പിയുടെയുടെ അഭിമാനപോരാട്ടം.
ബബുൾ സുപ്രിയോയുടെ ലീഗൽ അഡ്വൈസറായിരുന്നു പ്രിയങ്ക. 2014ലാണ് ഇവർ ബി.ജെ.പിയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബി.ജെ.പിയിൽ ചേരാൻ തനിക്ക് പ്രചോദനമായതെന്ന് പ്രിയങ്ക നേരത്തേ വ്യക്തമാക്കിയിരുന്നു.
2015ൽ ബി.ജെ.പി സ്ഥാനാർഥിയായി കൊൽക്കത്ത മുനിസിപ്പൽ കൗൺസലിലേക്ക് മത്സരിച്ചിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസിന്റെ സ്വപൻ സമ്മാദാറിനോട് പരാജയപ്പെടുകയായിരുന്നു. തുടർന്ന് ബി.ജെ.പിയുടെ നിരവധി നേതൃ സ്ഥാനങ്ങളുടെ ചുമതല ഇവർ വഹിച്ചു. 2020ആഗസ്റ്റിൽ ഭാരതീയ ജനത യുവ മോർച്ചയുടെ ബംഗാൾ വൈസ് പ്രസിഡന്‍റായി ചുമതലയേൽക്കുകയും ചെയ്തിരുന്നു.
ഏപ്രിൽ-മേയ് മാസങ്ങളിലായി നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എന്‍റലിയിൽനിന്ന് പ്രിയങ്ക ജനവിധി തേടിയിരുന്നു. എന്നാൽ തൃണമൂലിന്‍റെ സ്വർണ കമൽ സാഹയോട് പരാജയപ്പെടുകയായിരുന്നു ഇവർ. 58,257 വോട്ടിനായിരുന്നു പരാജയം.
'ഭവാനിപൂരിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പാർട്ടി തന്നെ സമീപിച്ചിരുന്നു. മത്സരത്തിൽ നിരവധി പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്. ആരായിരിക്കും സ്ഥാനാർഥിയെന്ന കാര്യം വ്യക്തമല്ല. ഇത്രയും വർഷം എന്നെ പിന്തുണച്ച എല്ലാ മുതിർന്ന നേതാക്കൾക്കും നന്ദി രേഖപ്പെടുത്തുന്നു' -പ്രിയങ്ക പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.