അൻസാരിയുടെ വിമർശനത്തെ സാധൂകരിച്ച് ബി.ജെ.പി പ്രതികരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് മുസ്ലിംകൾക്കിടയിൽ അരക്ഷിത ബോധവും അസ്വസ്ഥതയുമുണ്ടെന്നും അസഹിഷ്ണുത വർധിക്കുകയുമാണെന്ന ഹാമിദ് അൻസാരിയുടെ വിമർശനത്തെ ശരിവെക്കുന്ന തരത്തിലായി ബി.ജെ.പി നേതാക്കളുടെ നീരസത്തോടെയുള്ള പ്രതികരണങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളാണ് അൻസാരി പറഞ്ഞതിനോട് അങ്ങേയറ്റം അസഹിഷ്ണുതയോടെ പ്രതികരിച്ചത്.
അൻസാരി നടത്തിയ വിമർശനത്തിലുള്ള അസഹിഷ്ണുതയും നീരസവും പരസ്യമായി പ്രകടിപ്പിച്ച് അദ്ദേഹത്തിെൻറ മറുപടി പ്രസംഗത്തിന്പോലും നിൽക്കാതെ രാജ്യസഭയിൽനിന്ന് എഴുന്നേറ്റുപോയിരുന്നു. ഇന്ന് മുതൽ സ്വതന്ത്രമായതിെൻറ സന്തോഷമുണ്ടാകുമെന്നും ഹാമിദ് അൻസാരിക്ക് സ്വന്തം വിശ്വാസമനുസരിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനും ഇനി അവസരമുണ്ടാകുമെന്നുമാണ് മോദി ആശംസിച്ചത്.
ഭരണഘടനപദവി വഹിക്കുന്നത് കൊണ്ട് അൻസാരിക്കുള്ളിലുണ്ടായിരുന്ന അസ്വസ്ഥത പടിയിറങ്ങുന്നേതാടെ ഇല്ലാതാകുമെന്നും മോദി പറഞ്ഞു. ഹാമിദ് അൻസാരി പറഞ്ഞതിന് നേർവിപരീതമാണ് വസ്തുതകളെന്ന് ഉപരാഷ്്ട്രപതി പദത്തിലേക്ക് വരുന്ന വെങ്കയ്യ നായിഡുവിനെ കൊണ്ട് തന്നെ മറുപടി പറയിക്കാനും ബി.ജെ.പിക്ക് കഴിഞ്ഞു. ഹാമിദ് അൻസാരി റിട്ടയർമെൻറിന് ശേഷമുള്ള രാഷ്ട്രീയ ലക്ഷ്യം വെച്ച് നടത്തിയ പ്രസ്താവനയാണിതെന്ന് ബി.ജെ.പി നേതാവ് ൈകലാഷ് വിജയവർഗ്യ വിമർശിച്ചിരുന്നു. ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യം 10 വർഷം തുറന്ന കൈകേളാടെ സ്വീകരിച്ച് വലിയ പദവിയിലിരുത്തിയിട്ടും അസ്വസ്ഥത തോന്നുകയാണ് അൻസാരിക്കെന്ന് മറ്റൊരു ബി.ജെ.പി നേതാവ് പ്രീതി ഗാന്ധി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.