Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയമം ലംഘിച്ചു;...

നിയമം ലംഘിച്ചു; ബി.ജെ.പി എം.പി സാക്ഷി മഹാരാജിന്​ ഝാർഖണ്ഡിൽ നിർബന്ധിത ക്വാറൻറീൻ

text_fields
bookmark_border
നിയമം ലംഘിച്ചു; ബി.ജെ.പി എം.പി സാക്ഷി മഹാരാജിന്​ ഝാർഖണ്ഡിൽ നിർബന്ധിത ക്വാറൻറീൻ
cancel

റാഞ്ചി: കോവിഡ്​ നിയമം ലംഘിച്ച ബി.ജെ.പി എം.പി​ സാക്ഷി മഹാരാജിന്​ ഝാർഖണ്ഡിൽ നിർബന്ധിത ക്വാറൻറീൻ. യു.പിയിലെ ഉന്നാവിൽ നിന്നും ഝാർഖണ്ഡിലെ ഗിരിധീഹിൽ ഒരു പരിപാടിയിൽ പ​ങ്കെടുക്കാനായി എത്തിയതായിരുന്നു അദ്ദേഹം​.

'മറ്റ്​ സംസ്​ഥാനങ്ങളിൽ നിന്ന്​ എത്തുന്നവർ നിർബന്ധമായും 14 ദിവസം ക്വാറൻറീനിൽ കഴിയണമെന്നാണ്​ നിയമം​. പരിപാടി കഴിഞ്ഞ്​ ധൻബാദ്​​ വഴി ഡൽഹിയിലേക്ക്​ ട്രെയിനിൽ മടങ്ങാനിരുന്നതായിരുന്നു മഹാരാജ്​. വഴിമധ്യേ പിർടാൻ പൊലീസ്​ സ്​റ്റേഷന്​ സമീപത്ത്​ വെച്ച്​ ജില്ല ഭരണാധികാരികൾ തടഞ്ഞ ശേഷം ക്വാറൻറീനിൽ വിടുകയായിരുന്നു'-​ ഡെപ്യൂട്ടി കമീഷണർ രാഹുൽ കുമാർ സിൻഹ പറഞ്ഞു.

അദ്ദേഹം സന്ദർശിച്ച ശാന്തി ഭവൻ ആശ്രമത്തിലാണ്​ 14 ദിവസം ക്വാറൻറീനിൽ കഴിയേണ്ടത്​. 'സന്ദർശനത്തെ പറ്റി സംസ്​ഥാന സർക്കാറിനെ അറിയിച്ചിട്ടില്ല. അതിനാലാണ്​ 14 ദിവസം ക്വാറൻറീനിൽ പ്രവേശിപ്പിച്ചത്'- സിൻഹ പറഞ്ഞു​.

മഹാരാജി​െൻറ അപ്രതീക്ഷിത സന്ദർശനത്തെ തുടർന്ന്​ ജില്ല അതിർത്തികൾ അടച്ച്​ ബാരിക്കേഡുകൾ സ്​ഥാപിച്ചു. മുൻകൂറായി അറിയിച്ച്​ മാതാവിനെ കാണാനായി എത്തിയതായിരുന്നു താനെന്നും 14 ദിവസത്തെ ക്വാറൻറീനെക്കുറിച്ച്​ പറഞ്ഞിരുന്നെങ്കിൽ താൻ ഝാർഖണ്ഡ്​ സന്ദർശിക്കാൻ എത്തില്ലായിരുന്നുവെന്നും മഹാരാജ്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. സംഭവ സ്​ഥലത്ത്​ വെച്ച്​ അദ്ദേഹം ഉത്തർപ്രദേശ്​ ചീഫ്​ സെക്രട്ടറിയെ വിളി​ച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവം രാഷ്​ട്രീയ വൈരാഗ്യം മൂലമാണെന്ന്​ മഹാരാജ്​ ആരോപിച്ചു.

റാഞ്ചിയിലെത്തി പിതാവ്​ ലാലുപ്രസാദ്​ യാദവിനെ കണ്ട്​ മടങ്ങിയ ആർ.ജെ.ഡി നേതാവ്​ തേജ്​ പ്രതാപ്​ യാദവിനെ തടഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മഹാരാജി​െൻറ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sakshi MaharajJharkhandQuarantine
Next Story