ഇസ്രായേലിലെ ഇന്ത്യൻ എംബസിയും ജറൂസലമിലേക്ക് മാറ്റണമെന്ന് സുബ്രഹ്മണ്യൻ സ്വാമി
text_fieldsന്യൂഡൽഹി: ജറൂസലം ഇസ്രായേലിെൻറ തലസ്ഥാനമായി യു.എസ് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യൻ എംബസിയും അവിടേക്ക് മാറ്റണമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. രാജ്യാന്തര തലത്തിൽ ഇസ്രയേലിെൻറ ഭരണകേന്ദ്രമായി ജറൂസലമിനെ പ്രഖ്യാപിക്കുേമ്പാൾ അതിെൻറ ഭാഗമായി ഇന്ത്യയും എംബസി മാറ്റണം- സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
ഇസ്രായേല്‍ തലസ്ഥാനമായ തെൽഅവീവിലാണ് ഇന്ത്യന്‍ എംബസിയും സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞദിവസമാണ് ജറൂസലം നഗരത്തെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. അമേരിക്കൻ എംബസി തെൽഅവീവിൽ നിന്നും ജറൂസലമിലേക്ക് മാറ്റുമെന്നും ട്രംപ് അറിയിച്ചിരുന്നു. ജറൂസലമില്‍ മറ്റുരാജ്യത്തിനൊന്നും എംബസികളില്ല. തീരുമാനത്തിനെതിരെ ലോക രാജ്യങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.