ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ മോഷ്ടിച്ചു; ബി.ജെ.പി നേതാവ് സുവേന്ദു അധികാരിക്കെതിരെ കേസ്
text_fieldsകൊൽക്കത്ത: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ മോഷ്ടിച്ചതിന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരിക്കെതിരെ കേസ്. പശ്ചിമബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിൽ കാന്തി മുനിസിപ്പൽ ഗോഡൗണിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ചെന്നാണ് കേസ്. കാന്തി മുൻസിപ്പൽ അഡ്മിനിസ്ട്രേറ്റവീ് ബോർഡ് അംഗം റാത്ന മാന നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
സുവേന്ദു അധികാരിയുടെ നിർദേശം പ്രകാരം സഹോദരനും മുൻ മുൻസിപ്പൽ ചെയർമാനുമായ സൗമേന്ദു അധികാരി കാന്തി മുൻസിപ്പൽ ഗോഡൗണിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചുവെന്നാണ് പരാതി. ബലമായി പൂട്ടുതകർത്താണ് സാധനങ്ങൾ കൊണ്ടു പോയത്. മെയ് 29നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ജൂൺ ഒന്നിനാണ് ഇതുസംബന്ധിച്ച പരാതി പൊലീസിന് നൽകിയത്.
തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ സാധനങ്ങൾ മോഷ്ടിക്കുകയാണെന്ന ആരോപണം ബി.ജെ.പി നിരവധി തവണ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുവേന്ദു അധികാരിക്കെതിരായ കേസ്. അതേസമയം, കേസ് സംബന്ധിച്ച് സുവേന്ദു അധികാരി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.