പശ്ചിമബംഗാൾ സംഘർഷം: തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസ് പൂട്ടി സുവേന്ദു അധികാരി
text_fieldsന്യൂഡൽഹി: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസ് പൂട്ടി ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. കൊൽക്കത്തയിലെ തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനമാണ് അധികാരി പൂട്ടിയത്. പ്രതീകാത്മകമായാണ് സുവേന്ദു അധികാരി പൂട്ടിയത്.
തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് സിൻഹയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. അക്രമസംഭവങ്ങളിലെ അതൃപ്തി ബി.ജെ.പി നേതാവ് കമീഷനെ അറിയിച്ചുവെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമസംഭവങ്ങൾ എൻ.ഐ.എയും സി.ബി.ഐയും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അക്രമസംഭവങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമബംഗാളിൽ കഴിഞ്ഞ ദിവസമാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നത്. 18 പേർ വോട്ടെടുപ്പിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഇതിൽ 10 പേർ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ്. കോൺഗ്രസ് പാർട്ടിയിലെ മൂന്ന് പേരും ബി.ജെ.പിയുടെ മൂന്ന് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ട് സി.പി.എം പ്രവർത്തകരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.