Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'മുസ്​ലിം ജീവനക്കാരെ...

'മുസ്​ലിം ജീവനക്കാരെ എന്തിന് നിയമിച്ചു'; ആശുപത്രിക്കിടക്ക ബുക്ക്​ ചെയ്യുന്നതിലെ അഴിമതി വർഗീയവത്​കരിച്ച്​ ബി.ജെ.പി എം.പി തേജസ്വി സൂര്യ

text_fields
bookmark_border
thejaswi surya
cancel

ബംഗളൂരു: ബംഗളൂരു കോർപറേഷൻ (ബി.ബി.എം.പി) പരിധിയിലെ ആശുപത്രികളിൽ കോവിഡ്​ ബെഡ്​ അനുവദിക്കുന്നതിൽ അഴിമതി നടത്തിയ സംഭവത്തെ വർഗീയവത്​കരിച്ച്​ ബി.ജെ.പി എം.പി തേജസ്വി സൂര്യ. മുസ്​ലിം ജീവനക്കാരെ എന്തിന് നിയമിച്ചുവെന്ന് ചോദിച്ചുകൊണ്ടുള്ള വർഗീയ പരാമർശങ്ങളോടെയുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അഴിമതി വെളിപ്പെടുത്താൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിന്​ പിന്നാലെ അദ്ദേഹം പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ്​ വർഗീയ പരാമർശങ്ങൾ നടത്തിയത്.

ആശുപത്രിക്കിടക്ക ബുക്ക്​ ചെയ്യുന്നതിലെ അഴിമതിയുമായി ബന്ധപ്പെട്ട് നാലു​ പേർ അറസ്​റ്റിലായിട്ടുണ്ട്. ബി.ബി.എം.പിയുടെ വിവിധ ഹെൽപ്​ലൈനുകളിൽ പ്രവർത്തിക്കുന്ന റിഹാൻ, ശശി, രോഹിത്​, നേത്രാവതി എന്നിവരാണ്​ അറസ്​റ്റിലായതെന്ന്​ ക്രൈം വിഭാഗം ജോയൻറ്​ കമീഷണർ സന്ദീപ്​ പാട്ടീൽ അറിയിച്ചു. കോവിഡ്​ പോസിറ്റിവ്​ ആയി നിരീക്ഷണത്തിൽ കഴിയുന്ന സുരേഷ്​ എന്നയാളടക്കം മറ്റു നാലുപേർ കസ്​റ്റഡിയിലാണ്​​. ബംഗളൂരു സൗത്ത്​ എം.പി തേജസ്വി സൂര്യ നടത്തിയ വെളിപ്പെടുത്തലി​െൻറ അടിസ്​ഥാനത്തിലാണ്​ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. ഇതു സംബന്ധിച്ച്​ ബംഗളൂരു സൗത്ത്​, സൗത്ത്​ ഇൗസ്​റ്റ്​ മേഖലകളിലെ പൊലീസ്​ സ്​റ്റേഷനുകളിൽ രജിസ്​റ്റർ ചെയ്​ത രണ്ട്​ കേസുകൾ സിറ്റി പൊലീസ്​ കമീഷണർ കമൽ പന്തി​െൻറ​ നിർദേശ പ്രകാരം സെൻട്രൽ ക്രൈം ബ്രാഞ്ച്​ ഏറ്റെടുത്തു.

ബി.ബി.എം.പിയുടെ എട്ട്​ സോണുകളിലെ കോവിഡ്​ വാർ റൂമുകളെ കേന്ദ്രീകരിച്ചാണ്​ അന്വേഷണം. ലക്ഷണങ്ങളില്ലാത്ത കോവിഡ്​ രോഗികളുടെ പേരിൽ വിവിധ ആശുപത്രികളിൽ കോവിഡ്​ ബെഡ്​ ബുക്ക്​ ചെയ്യുകയും ഇത്​ പിന്നീട്​ പണം നൽകി അത്യാവശ്യക്കാർക്ക്​ കൈമാറിയതായാണ്​ കണ്ടെത്തിയത്​. ഹെൽപ്​ലൈനിലെ പ്രവർത്തകർ, ബി.ബി.എം.പി ഉദ്യോഗസ്​ഥർ, ആശുപത്രി ജീവനക്കാർ എന്നിവർ ചേർന്ന്​ കോവിഡ്​ ബെഡി​െൻറ കൃത്രിമ ക്ഷാമം തീർക്കുകയായിരുന്നെന്നാണ്​ തേജസ്വി സൂര്യ വെളി​െപ്പടുത്തിയത്​. ഇത്തരത്തിലുള്ള 12 കേസുകളുടെ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു.

അതേസമയം, സംഭവം വർഗീയവത്​കരിച്ച്​ തേജസ്വി സൂര്യ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. അഴിമതി വെളിപ്പെടുത്താൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിന്​ പിന്നാലെ അദ്ദേഹം പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ്​ വർഗീയ പരാമർശങ്ങൾ നടത്തിയത്​. ബി.ബി.എം.പി സൗത്ത്​ സോണിലെ 16 മുസ്​ലിം ജീവനക്കാരുടെ പേര്​ വിഡിയോയിൽ എടുത്തുപറഞ്ഞ എം.പി, എന്തടിസ്​ഥാനത്തിലാണ്​ ഇവരെ നിയമിച്ചതെന്ന്​ ചോദിച്ചു. എം.എൽ.എമാരായ രവി സുബ്രഹ്​മണ്യ, ഉദയ്​ ഗരുഡാചർ, സതീഷ്​ റെഡ്​ഡി എന്നിവരും എം.പിക്കൊപ്പമുണ്ടായിരുന്നു. ഇത്​ മദ്​റസയാണോ അതോ കോർപറേഷനാണോ എന്നായിരുന്നു രവി സുബ്രഹ്​മണ്യ എം.എൽ.എയ​ുടെ ചോദ്യം. വിഡിയോ കടുത്ത വർഗീയ പരാമർശങ്ങളോടെ വാട്​​സ്​ആപ്പിൽ അതിവേഗം പ്രചരിച്ചു. 'ആയിരക്കണക്കിന്​ ബംഗളൂരുകാരെ കൊല്ലാൻ ബി.ബി.എം.പി വാർ റൂമിൽ പ്രവർത്തിക്കുന്ന തീവ്രവാദികളുടെ ലിസ്​റ്റ്​' എന്നായിരുന്നു വിഡിയോക്കൊപ്പം പ്രചരിച്ച ഒരു സന്ദേശം.

തെറ്റായ രീതിയിൽ ത​െൻറ പേരടക്കം ഉൾ​പ്പെടുത്തിയ ലിസ്​റ്റ്​ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ ബി.ബി.എം.പി ജോയൻറ്​ കമീഷണർ സർഫറാസ്​ ഖാൻ പൊലീസ്​ പരാതി നൽകിയിട്ടുണ്ട്​. സൈബർ ​െസല്ലി​െൻറ സഹായത്തോടെ പ്രതികളെ പിടികൂടണമെന്ന്​ അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു. ബി.ജെ.പി എം.പിയുടെ വർഗീയ പ്രചാരണത്തിനെതിരെ രൂക്ഷ വിമർശനമാണ്​ സമൂഹ മാധ്യമങ്ങളിലുയർന്നത്​. പ്രസ്​തുത വാർ റൂമിൽ വിവിധ ഷിഫ്​റ്റുകളിലായി 205ലേറെ പേർ ജോലിചെയ്യുന്നുണ്ടെന്നിരിക്കെ, 16 പേരുടെ ലിസ്​റ്റ്​ മാത്രമാണ്​ എം.പി പുറത്തുവിട്ടത്​.

ചാമരാജ്​ നഗറിൽ ഒാക്​സിജൻ ലഭിക്കാതെ കൂട്ടമരണം നടന്നതടക്കം കർണാടകയിൽ കോവിഡ്​ പ്രതി​േരാധത്തിൽ ബി.ജെ.പി സർക്കാറി​െൻറ പരാജയം വിമർശനം ക്ഷണിച്ചുവരുത്തുന്ന പശ്ചാത്തലത്തിലാണ്​ വർഗീയ അജണ്ടയുമായി യുവമോർച്ച ദേശീയ അധ്യക്ഷൻകൂടിയായ തേജസ്വി സൂര്യ സർക്കാറി​െൻറ മുഖംരക്ഷിക്കാൻ എത്തിയതെന്നും ചിലർ ചൂണ്ടിക്കാട്ടി. തേജസ്വി സൂര്യയുടെ വർഗീയ മനോഭാവത്തിനാണ്​ വാക്​സിനേഷൻ നൽകേണ്ടതെന്നായിരുന്നു കോൺഗ്രസി​െൻറ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:communal statementTejasvi Surya
News Summary - BJP's Tejasvi Surya's Expose On Covid Bed Scam Takes Communal Turn
Next Story