Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'അവർ നമ്മുടെ അതേ...

'അവർ നമ്മുടെ അതേ രക്തവും മാംസവും​'; കർഷകരുടെ വേദന കേൾക്കണമെന്ന്​ വരുൺ ഗാന്ധി

text_fields
bookmark_border
varun gandhi
cancel

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസഫർനഗറിൽ കിസാൻ മഹാപഞ്ചായത്ത്​ അരങ്ങേറു​ന്നതിനിടെ പ്രതികരണവുമായി ബി.ജെ.പി നേതാവ്​ വരുൺ ഗാന്ധി എം.പി. കർഷകർ നമ്മുടെ അതേ രക്തവും മാംസവുമാണെന്ന്​ വരുൺ ഗാന്ധി ട്വീറ്റ്​ ചെയ്​തു. കിസാൻ മഹാ പഞ്ചായത്തിലെ വലിയ ജനക്കൂട്ടം നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ ബി.ജെ.പിക്ക്​ തലവേദന സൃഷ്​ടിക്കുന്നുണ്ട്​.

''ലക്ഷക്കണക്കിന്​ പ്രതിഷേധകർ ഇന്ന്​ ഒത്തുകൂടിയിരിക്കുന്നു. അവർ നമ്മുടെ അതേ രക്തവും മാംസവുമാണ്​. അവരോട്​ വീണ്ടും ബഹുമാനത്തോടെയുള്ള ചർച്ചകൾ തുടങ്ങേണ്ടതുണ്ട്​. അവരോടൊപ്പം അടിത്തട്ടിൽ എത്തി വേദനയും നിലപാടും തൊഴിലും മനസ്സിലാക്കണം'' -വരുൺ ഗാന്ധി പറഞ്ഞു.

കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്ക്​ ശക്തിപകരാൻ 'ഉത്തർപ്രദേശ്​-ഉത്തരാഖണ്ഡ്​ മിഷൻ' ആരംഭിക്കാനാണ്​​ സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. കിസാൻ മോർച്ചയുടെ ഭാരത്​ ബന്ദുമായി ​ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങളും മഹാപഞ്ചായത്തിലുണ്ടാകും.

15 സംസ്​ഥാനങ്ങളിൽനിന്നുള്ള കർഷകരാണ്​ മഹാപഞ്ചായത്തിൽ പ​ങ്കെടുക്കാൻ മുസഫർ നഗറിലെ ഗവൺമെന്‍റ്​ ഇന്‍റർ കോളജ്​ ഗ്രൗണ്ടിലെത്തുന്നത്​. കർഷകരുടെയും കർഷക തൊഴിലാളികളുടെയും കർഷകപ്രസ്​ഥാനങ്ങളെ പിന്തുണക്കുന്നവരുടെയും ശക്തി യോഗി-മോദി സർക്കാറുകൾ ഞായറാഴ്ച മനസിലാക്കുമെന്ന്​ സംയുക്ത കിസാൻ മോർച്ച പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:varun gandhiBJP
News Summary - BJP’s Varun Gandhi lends support to agitating farmers, calls for ‘re-engagement’
Next Story