ബി.ജെ.പിയുടെ വിജയത്തിൽ ആശങ്കയറിയിച്ച് ചൈനീസ് മാധ്യമം
text_fieldsബെയ്ജിങ്: സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ വൻമുന്നേറ്റത്തിൽ ആശങ്കയറിയിച്ച് ചൈനീസ് മാധ്യമം. കമ്യൂണിസ്റ്റ് ചൈനയുടെ ഒൗദ്യോഗിക മാധ്യമമായ ഗ്ലോബൾ ടൈംസാണ് മോദിയുടെ ജനസ്വീകാര്യത വർധിക്കുന്നതിൽ ആശങ്കയറിയിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിലൂടെ മോദിയുടെ തീവ്രനിലപാടുകൾ വീണ്ടും ശക്തിപ്രാപിക്കുമെന്നും ടൈംസിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തിളക്കമാർന്ന വിജയത്തിനുശേഷം ചൈനയുടെ ആദ്യ പ്രതികരണമാണിത്.
സംസ്ഥാനങ്ങളിലെ വൻ മുേന്നറ്റം കാണിക്കുന്നത് 2019ൽ നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരുമെന്ന് മാത്രമല്ല, രാജ്യത്ത് കൂടുതൽ തീവ്രനയങ്ങൾ സ്വീകരിക്കുന്നതുൾപ്പെടെയുള്ള മാറ്റങ്ങൾ സംഭവിക്കുമെന്നും ലേഖനം പറയുന്നു. ഇന്ത്യയുടെ ആഭ്യന്തര^വിദേശ നയങ്ങളിൽ തീർത്തും മാറ്റങ്ങൾ സംഭവിക്കും. ഇന്ത്യ-ചൈനീസ് ബന്ധത്തിൽ വരും വർഷങ്ങളിൽ കാതലായ മാറ്റമുണ്ടാവുമെന്നും ലേഖനം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.