കോവിഡ് അഴിമതി: യെദിയൂരപ്പക്കും ശ്രീരാമുലുവിനുമെതിരെ നടപടിക്ക് ശിപാർശ, 500 കോടി തിരിച്ചുപിടിക്കാൻ നിർദേശം
text_fieldsബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയെയും മുൻ മന്ത്രി ബി. ശ്രീരാമുലുവിനെയും പ്രോസിക്യൂട്ട് ചെയ്യാൻ കോവിഡ്കാല അഴിമതി അന്വേഷിച്ച ജസ്റ്റിസ് മിഖായേൽ ഡികുഞ്ഞയുടെ ശിപാർശ. കമീഷൻ സർക്കാറിന് സമർപ്പിച്ച പ്രഥമ റിപ്പോർട്ടിലാണ് ശിപാർശയെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി.
കർണാടകയിൽ ബി.ജെ.പി സർക്കാർ അധികാരത്തിലിരുന്ന 2019ൽ കോവിഡ് മരുന്നുകളും സാമഗ്രികളും വാങ്ങിയതിലെ അഴിമതി സംബന്ധിച്ച കമീഷന്റെ വിശദ റിപ്പോർട്ട് ഏഴുമാസത്തിനകം സർക്കാറിന് ലഭിക്കും. ആഭ്യന്തര വിപണിയിൽ സുലഭമായിട്ടും ചൈനയിലെ ഹോങ്കോങ്ങിൽനിന്ന് പി.പി.ഇ കിറ്റ് വാങ്ങിയതിൽ മാത്രം 14 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. മഹാമാരിയുടെ മറവിൽ 3741.36 കോടി രൂപയുടെ മരുന്നും സാമഗ്രികളും വാങ്ങിയതിൽ 769 കോടിയുടെ ക്രമക്കേടാണ് നടന്നത്.
വലിയ കൊള്ളയാണ് കോവിഡ് മറവിൽ അന്നത്തെ ബി.ജെ.പി സർക്കാർ നടത്തിയതെന്ന് ദിനേശ് ഗുണ്ടുറാവു പറഞ്ഞു. അന്നത്തെ പ്രതിപക്ഷമായിരുന്നകോൺഗ്രസ് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസ് അധികാരത്തിൽ വന്നതോടെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. കമീഷന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ യോഗം നിയോഗിച്ച ഉപസമിതിയും എസ്.ഐ.ടിയും അന്വേഷണം നടത്തുന്നുണ്ട്. 500 കോടി തിരിച്ചുപിടിക്കാൻ കമീഷന്റെ നിർദേശമുണ്ട്. കോവിഡ് വ്യാപാരത്തിൽ പങ്കാളികളായ ഏജൻസികൾ, കൂട്ടുനിന്നവർ എന്നിവരാണ് റിക്കവറി നടപടിക്ക് വിധേയരാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.