ആം ആദ്മി പാർട്ടിയുടെ പേര് മുസ്ലിം ലീഗ് എന്നാക്കണം -കപിൽ മിശ്ര
text_fieldsന്യൂഡൽഹി: വിവാദ പരാമർശങ്ങൾ കാരണം തെരഞ്ഞെടുപ്പ് കമീഷൻ താക്കീത് ചെയ്ത ബി.ജെ.പി നേതാവ് കപിൽ മിശ്ര വീണ്ടും വ ിവാദ പരാമർശവുമായി രംഗത്ത്.
‘ആം ആദ്മി പാർട്ടിയുടെ പേര് മുസ്ലിം ലീഗ് എന്നാക്കി മാറ്റണ’മെന്നാണ് കപിൽ മ ിശ്രയുടെ പുതിയ ട്വീറ്റ്. ‘ആം ആദ്മി പാർട്ടിയുടെ പുതിയ പേര് മുസ്ലിം ലീഗ് എന്നാക്കണം. ഉമർ ഖാലിദ്, അഫ്സൽ ഗുരു, ബുർഹാൻ വാനി... തീവ്രവാദികളെ പിതൃതുല്യരായി കാണുന്നവർക്കെല്ലാം യോഗി ആദിത്യനാഥിനെ ഭയമാണ്’ എന്നായിരുന്നു കപിൽ മിശ്ര ട്വീറ്റ് ചെയ്തത്.
ഡൽഹി മോഡൽ ടൗൺ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായ കപിൽ മിശ്ര പ്രകോപനപരമായ പരാമർശങ്ങൾ നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി 48 മണിക്കൂർ പ്രചാരണരംഗത്തുനിന്ന് മാറി നിൽക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഫെബ്രുവരി എട്ടിനാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്. അന്ന് ഡൽഹി തെരുവുകളിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുമെന്നായിരുന്നു കപിൽ മിശ്രയുടെ വിവാദ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.