Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ ഭീതി...

രാജ്യത്ത്​ ഭീതി വിതക്കുന്നു; നെഹ്​റു കുടുംബത്തെ കോവിഡ്​ കഴിയുംവരെ ക്വാറൻറീനിലാക്കണമെന്ന്​ ബി.ജെ.പി എം.പി

text_fields
bookmark_border
രാജ്യത്ത്​ ഭീതി വിതക്കുന്നു; നെഹ്​റു കുടുംബത്തെ കോവിഡ്​ കഴിയുംവരെ ക്വാറൻറീനിലാക്കണമെന്ന്​ ബി.ജെ.പി എം.പി
cancel

ന്യൂഡൽഹി: രാജ്യത്ത്​ ഭീതിതമായ സാഹചര്യമുണ്ടാക്കുന്ന സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരെ എത്രയും പെട്ടന്ന്​ ക്വാറൻറീനിൽ പ്രവേശിപ്പിക്കണമെന്ന്​ ബി.ജെ.പി എം.പി. അമ്പത്​ വർഷം രാജ്യം ഭരിച്ച കുടുംബത്തിലെ മൂവരെയും കോവിഡ്​ വ്യാപനം അവസാനിക്കുന്നത്​ വരെ ക്വാറൻറീനിലാക്കണമെന്ന്​ ബി.ജെ.പി എം.പി പർവേശ്​ വെർമയാണ്​ പറഞ്ഞത്​. 

ഇപ്പോൾ നിലനിൽക്കുന്നത്​ ഒരു അടിയന്തര ഘട്ടമാണ്​. എന്നാൽ, ഇവിടെയൊരു കുടുംബമുണ്ട്​. 50 വർഷം ഭരണത്തിലിരുന്നവർ. രാജ്യം വെല്ലുവിളിനിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോകു​േമ്പാൾ അവർ ജനങ്ങളെ ഭയപ്പെടുത്തുകയും തെറ്റിധരിപ്പിക്കുകയും ചെയ്യുകയാണ്​. അതിനാൽ, കോവിഡ്​ ഭീതിയൊഴിയുന്നത്​ വരെ അവർ മൂന്നുപേരെയും ക്വാറൻറീനിൽ പ്രവേശിപ്പിക്കണം. -പർവേശ്​ വെർമ പറഞ്ഞു.

കോവിഡുമായി ബന്ധപ്പെട്ട് സർക്കാരി​​െൻറ പ്രവർത്തനങ്ങൾ വിലയിരുത്താനും അതിഥിത്തൊഴിലാളികളുടെ ദുരിതം ചർച്ച ചെയ്യാനും കോൺഗ്രസി​​െൻറ നേതൃത്വത്തിൽ വിഡിയോ കോൺഫറൻസ് വഴി കഴിഞ്ഞ ദിവസം പ്രതിപക്ഷ കക്ഷികളുടെ യോഗം ചേർന്നിരുന്നു. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച സോണിയ രാജ്യത്തെ അധികാരം പ്രധാനമന്ത്രിയുടെ ഓഫിസ് കയ്യടക്കി വച്ചിരിക്കുകയാണെന്നും ജനാധിപത്യ നടപടികളെല്ലാം കേന്ദ്ര സർക്കാർ അട്ടിമറിച്ചെന്നും യോഗത്തിൽ പറഞ്ഞിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhibjp mpRahul Gandhi
News Summary - BJP’s Parvesh Verma suggests quarantining Rahul, Sonia, Priyanka until coronavirus ends-india news
Next Story