Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉവൈസിക്കെതിരെ...

ഉവൈസിക്കെതിരെ അപകീർത്തികരമായ പരാമർശം; യുവമോർച്ച നേതാവിനെതിരെ കേസെടുത്തു

text_fields
bookmark_border
ഉവൈസിക്കെതിരെ അപകീർത്തികരമായ പരാമർശം; യുവമോർച്ച നേതാവിനെതിരെ കേസെടുത്തു
cancel

ഹൈദരബാദ്: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഭാരതീയ ജനത യുവമോർച്ച (ബി.ജെ.വൈ.എം)സിറ്റി ഇൻചാർജ് സായി റാം യാദവ് എന്ന ലഡ്ഡു യാദവിനെതിരെ ഹൈദരബാദ് പൊലീസ് വ്യാഴാഴ്ച കേസെടുത്തു.

യാദവിന്‍റെ നേതൃത്വത്തിലുള്ള ഭഗത് സിംഗ് യുവസേന ആഗസ്റ്റ് 15ന് ബീഗം ബസാർ നഗരത്തിലൂടെ തിരംഗ റാലി സംഘടിപ്പിക്കുകയും ഇതിനിടെ ഉവൈസിയുടെ കാർ ആ പ്രദേശത്തുകൂടി കടന്നുപോകുകയും ചെയ്തിരുന്നു. ആ സമയത്താണ് യാദവ് ഉവൈസിക്കെതിരെ അപകീർകരമായ പരാമർശം നടത്തിയത്. ഐ.പി.സി 341,188,504 എന്നീ വകുപ്പുകൾ ചുമത്തിയാണ് യാദവിനെതിരെ അഫ്സൽഗഞ്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asaduddin OwaisiBJYM leader
News Summary - BJYM leader booked in Hyderabad for derogatory remarks against Owaisi
Next Story