ബി.ജെ.പിക്കല്ലാതെ ആർക്കുവേണമെങ്കിലും വോട്ട് ചെയ്യൂ- യു.പി തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങി കർഷക സംഘടനകൾ
text_fieldsലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പടനയിച്ച് കർഷകർ. ബി.ജെ.പി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യരുതെന്നും മറ്റേതെങ്കിലും സ്ഥാനാർഥികൾക്ക് വോട്ട് രേഖപ്പെടുത്തണമെന്നും കർഷക സംഘടനയായ ഭാരതീയ കിസാൻ യൂനിയൻ അഭ്യർഥിച്ചു.
യു.പിയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വ്യാഴാഴ്ച ആരംഭിക്കും. കേന്ദ്രസർക്കാറിന്‍റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയാണ് കർഷക സംഘടനകളുടെ സംഘടനയായ സംയുക്ത കിസാൻ മോർച്ചയുടെ പോരാട്ടം. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കർഷക സംഘടന പ്രതിനിധികളെത്തി ബി.ജെ.പിക്ക് വോട്ട് െചയ്യരുതെന്ന് അഭ്യർഥിച്ചിരുന്നു.
യു.പിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കുറിച്ച് പറയുേമ്പാൾ, ബി.കെ.യു ഒരു രാഷ്ട്രീയ സംഘടനയല്ലെന്ന് പറയാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നില്ല, എന്നാൽ ബി.ജെ.പിക്കൊഴികെ മറ്റേതെങ്കിലും പാർട്ടിക്ക് വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നു. ബി.ജെ.പി പിന്തുണക്കുന്ന സ്ഥാനാർഥികളൊഴികെ ആർക്കെങ്കിലും ജനങ്ങൾ വോട്ട് രേഖപ്പെടുത്തണം' -ബി.കെ.യു പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിരവധി കർഷക നേതാക്കൾ അണിനിരക്കുമെന്നാണ് വിവരം. ബി.ജെ.പിക്കെതിരെയായിരിക്കും പ്രചാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.