മോദി കോർപറേറ്റ് ജീവിയെന്ന് കിസാൻ സഭ
text_fieldsന്യൂഡല്‍ഹി: കർഷകദ്രോഹ നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രക്ഷോഭം രാജ്യവ്യാപകമായി പടർത്തുമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടിക്കായത്ത് കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി. നാലു ലക്ഷമല്ല, 40 ലക്ഷം ട്രാക്ടറുകളെ അണിനിരത്തി റാലി നടത്തും. ജീവിതത്തിൽ ഒരു പ്രതിഷേധത്തിെൻറയും ഭാഗമാകാത്തയാളാണ് മോദി.
എന്നാൽ, അദ്ദേഹം രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ജോലിയെടുത്തിട്ടുണ്ടെന്ന് കുരുക്ഷേത്രയിൽ നടന്ന മഹാറാലിയിൽ ടിക്കായത്ത് പറഞ്ഞു. സമരജീവികളെക്കുറിച്ച് മോദിക്ക് ഒന്നുംതന്നെ അറിയില്ല. ഡൽഹി അതിർത്തിയിലെ സമരം ഒക്ടോബര്‍ രണ്ടുവരെ തുടരും. എന്നാല്‍, അതോടെ പ്രക്ഷോഭം അവസാനിക്കുന്നില്ല. കര്‍ഷകര്‍ ഊഴമിട്ട് പല സംഘങ്ങളായി ഡല്‍ഹി അതിര്‍ത്തികളില്‍ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മോദിയും അദ്ദേഹത്തിെൻറ പാർട്ടിയും കോർപറേറ്റ് ജീവികളാണെന്ന് അഖിലേന്ത്യ കിസാൻ സഭ വിമർശിച്ചു. പുരോഗമനപരമായ ഒരു സമരത്തിലും പങ്കെടുക്കാത്ത ബി.ജെ.പിക്കും ആർ.എസ്.എസിനും പ്രതിേഷധങ്ങളെ അറിയില്ല. അവരുടെ പ്രതിഷേധം ഇന്ത്യയുടെ ഐക്യവും സമാധാനവും തകർക്കാനുള്ളതാണ്. അവർ നടത്തിയ രാമജന്മഭൂമി പ്രതിഷേധം ഇന്ത്യയുടെ രണ്ടു സമുദായങ്ങൾ തമ്മിൽ ശത്രുത വളർത്തി.
മോദിയും രാഷ്ട്രീയ പൂർവികരും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ല. കോളനിവാഴ്ചക്കെതിരെ സമരം ആയുധമാക്കിയ ഗാന്ധിജിയെയും സർദാർ പട്ടേലിനെയും മോദി സമരജീവിയെന്ന് വിളിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. കർഷകരെ വെടിവെക്കാനാവാത്തതിനാൽ അപമാനിക്കുകയാണ് മോദി ചെയ്യുന്നതെന്ന് മേധ പട്കർ പ്രതികരിച്ചു.
കേന്ദ്ര സര്‍ക്കാര്‍ മിനിമം താങ്ങുവില ഉറപ്പുനല്‍കുന്നത് പ്രസംഗങ്ങളില്‍ മാത്രമാണെന്ന് അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. മൂന്നോ നാലോ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ചേര്‍ന്ന് ഇപ്പോള്‍ രാജ്യത്തെ എല്ലാ കര്‍ഷകരെയും ഉണര്ത്തിയിരിക്കുകയാണെന്നും അഖിലേഷ് പറഞ്ഞു.
രാജ്യത്ത് പല പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടന്നിട്ടുണ്ട്. സ്വാതന്ത്ര്യംതന്നെ നേടിയത് അത്തരം പ്രതിഷേധങ്ങളിലൂടെയാണ്. പ്രതിഷേധിക്കുന്നവര്‍ എല്ലാവരും സമരജീവികളാണെങ്കില്‍ ബി.ജെ.പിക്കാര്‍ എല്ലാവരും പിരിവ് ജീവികളാണെന്നും അഖിലേഷ് പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.