ജനാധിപത്യത്തിലെ കറുത്ത ദിനം -ആം ആദ്മി പാർട്ടി
text_fieldsന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റ് ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് ആം ആദ്മി പാർട്ടി.
ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെയാണ് സി.ബി.ഐ കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്തത്. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെയാണ് ഇല്ലാതാക്കുന്നത്. ബി.ജെ.പിയുടെ വൈരാഗ്യരാഷ്ട്രീയമാണ് അറസ്റ്റിന് പിന്നിലെന്നും ആം ആദ്മി പാർട്ടി വ്യക്തമാക്കി.
ഒരു ദിവസം മോദിയുടെ ഏകാധിപത്യം തീർച്ചയായും അവസാനിക്കുമെന്ന് ആം ആദ്മി പാർട്ടി രാജ്യസഭ എം.പി സഞ്ജയ് സിങ് ട്വീറ്റ് ചെയ്തു. അടുത്ത അറസ്റ്റ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റേത് ആയിരിക്കുമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.