ജനാധിപത്യത്തിന്റെ കറുത്ത ദിനങ്ങൾ -എ.എം. ആരിഫ്
text_fieldsന്യൂഡൽഹി: ജനാധിപത്യത്തിന്റെ കറുത്ത ദിനങ്ങളാണ് ഇപ്പോൾ ഇന്ത്യൻ പാർലമെന്റിൽ നടക്കുന്നതെന്ന് എ.എം. ആരിഫ് എം.പി പറഞ്ഞു. പ്രതിഷേധത്തിന്റെ ഒരു കണികപോലും സഭക്കുള്ളിൽ പ്രതിപാദിക്കാതിരിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. പാർലമെന്റ് ആക്രമണകാരികൾക്ക് പാസ് നൽകിയ ബി.ജെ.പി എംപി അകത്തിരിക്കുകയും ചർച്ച ആവശ്യപ്പെട്ട പ്രതിപക്ഷ അംഗങ്ങളെ മുഴുവൻ കൂട്ടത്തോടെ പുറത്താക്കുന്ന അവസ്ഥയാണ് ഇപ്പോഴുണ്ടായത്. ഇങ്ങനെ ചെയ്തുകൊണ്ട് ഇന്ത്യൻ ജനാധിപത്യത്തെ അടിച്ചമർത്താമെന്ന് ബി.ജെ.പി സർക്കാർ കരുതേണ്ടെന്നും എ.എം. ആരിഫ് എം.പി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.