ഭീഷണിയായി ബ്ലാക്ക് ഫംഗസ്; മരുന്ന് ഉൽപാദനം കൂട്ടാൻ സർക്കാർ
text_fieldsന്യൂഡൽഹി: കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് (മ്യൂക്കോർമൈക്കോസിസ്) ഭീഷണിയും പരക്കുന്നു. കോവിഡ് വന്ന് മാറിയവരിലും മാറിക്കൊണ്ടിരിക്കുന്നവരിലുമാണ് പ്രത്യേക ഫംഗസ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിൽ മാത്രമാണ് ഈ പ്രതിഭാസം. കോവിഡ് വർധിക്കുന്നതിനനുസരിച്ച് ബ്ലാക്ക് ഫംഗസ് ഭീഷണിയും ഉയരുന്നത് ആരോഗ്യ മേഖലയെ സമ്മർദത്തിലാക്കുകയാണ്.
രോഗം കൂടുതൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ ഇതിനുള്ള മരുന്നിനും ക്ഷാമം നേരിട്ടുതുടങ്ങി. ആംഫൊടെറിസിൻ ബി എന്ന മരുന്നിനാണ് ക്ഷാമം. മരുന്ന് നിർമാതാക്കളുമായി ബന്ധപ്പെട്ട് ഉൽപാദനം വർധിപ്പിക്കാനുള്ള നടപടികളിലാണ് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങൾ ആവശ്യമായ മരുന്ന് കരുതണമെന്നും ആനുപാതിക വിതരണ സംവിധാനം ഉറപ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
മ്യൂക്കോർമൈക്കോസിസ്(ബ്ലാക്ക് ഫംഗസ്)
ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായേക്കാവുന്ന ഫംഗസ് ബാധ. രാജ്യത്ത് ഇതുവരെ 200 ലേറെപ്പേർക്ക് ബാധിച്ചു. ഫംഗസ് (മ്യൂക്കോർമൈസിറ്റ്സ്) ശ്വസനവായുവിലൂടെ ഉള്ളിലെത്തി സൈനസ് അറകൾ, ശ്വാസകോശം, നെഞ്ചിെൻറ അറകൾ എന്നിവിടങ്ങളിൽ വ്യാപിക്കുന്നതിലൂടെയാണ് രോഗമുണ്ടാകുന്നത്. കോവിഡ് ചികിത്സയുടെ ഭാഗമായി സ്റ്റിറോയ്ഡ് മരുന്നുകൾ കൂടുതൽ ഉപയോഗിക്കുന്നതുകൊണ്ടാണ് രോഗം വരുന്നതെന്നും ചില മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ലക്ഷണങ്ങൾ
കടുത്ത തലവേദന, കാഴ്ച മങ്ങൽ, കണ്ണിൽ നീര്, കണ്ണുചുവക്കൽ, കൺതടത്തിൽ കറുപ്പ്, മുഖത്ത് നീര്, മുഖത്ത് വേദന, മൂക്കിെൻറ പാലത്തിന് കറുത്ത നിറം, മാനസികാസ്വാസ്ഥ്യം എന്നിവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.