ബ്ലാക് ഫംഗസ് ബാധക്കുള്ള ഇൻജക്ഷൻ ഇന്ത്യയിൽ ഉത്പാദിപ്പിച്ചു തുടങ്ങി; വില 1200 രൂപ
text_fieldsമുംബൈ: മ്യൂക്കർ മൈക്കോസിസ് അഥവാ ബ്ലാക് ഫംഗസ് ബാധക്കുള്ള ഇൻജക്ഷനുകൾ ഇന്ത്യ ഉത്പാദിപ്പിക്കാൻ ആരംഭിച്ചു. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെനറ്റിക് ലൈഫ് സയൻസസ് ആണ് ബ്ലാക് ഫംഗസ് ബാധക്കുള്ള ഇൻജക്ഷനായ ആംഫോടെറിസിൻ ബി ഉത്പദിപ്പിക്കാൻ തുടങ്ങിയത്.
കോവിഡാനന്തര രോഗമായി ഇന്ത്യയിൽ കണ്ടുവരുന്ന മ്യൂക്കർ മൈക്കോസിസിന് ഫലപ്രദമായ മരുന്നുകൾ ലഭിക്കാത്തതിനാൽ വലിയ ബുദ്ധിമുട്ടാണ് രാജ്യം നേരിട്ടിരുന്നത്. മരുന്നുകളുടെ ക്ഷാമം മൂലം ഇന്ത്യയിൽ വളരെയധികം മരണങ്ങളും സംഭവിച്ചിരുന്നു.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫിസാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചത്. രാജ്യത്ത് ഒരു കമ്പനി മാത്രമാണ് ബ്ലാക് ഫംഗസിനുള്ള ഇൻജക്ഷൻ ഉത്പാദിപ്പിക്കുന്നത്. ഇൻജക്ഷൻ ഒരു ഡോസിന് 1200 രൂപ വില വരും. തിങ്കളാഴ്ച മുതൽ മരുന്ന് വിതരണം ചെയ്യാനാകുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
केंद्रीय मंत्री श्री @nitin_gadkari जी की कोशिशों से कोविड के बाद तेज़ी से फैल रहे ब्लैक फंगस इन्फेक्शन के इलाज के लिये वर्धा में जेनेटेक लाईफ सायन्सेस ने Amphotericin B Emulsion इंजेक्शन तयार कर लिया है। अब तक भारत में एक ही कंपनी इसका उत्पाद करती थी। pic.twitter.com/X5M0IsCnp2
— Office Of Nitin Gadkari (@OfficeOfNG) May 27, 2021
യുദ്ധകാലാടിസ്ഥാനത്തിൽ ബ്ലാക് ഫംഗസിനുള്ള മരുന്ന് ലോകത്തിന്‍റെ എവിടെ നിന്നായാലും ഇന്ത്യയിലെത്തിക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസും ഇതിനോടകം നിർദേശം നൽകിക്കഴിഞ്ഞിട്ടുണ്ട്. അമേരിക്കൻ സഹായത്തോടെ മരുന്നുകൾ ഇന്ത്യയിലെത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മ്യൂക്കർ മൈക്കോസിസ് എന്ന ഫംഗസ് ബാധ കോവിഡ് 19 രോഗികളിലും അനിയന്ത്രിതമായ അളവിൽ പ്രമേഹം ഉള്ളവരിലും ദീർഘകാലം ഐ.സി.യുവിൽ കഴിഞ്ഞവരിലുമാണ് സാധാരണയായി കണ്ടുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.