കള്ളപ്പണം: റിപ്പോർട്ടുകൾ പുറത്തുവിടാനാകില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച രേഖകൾ പുറത്തുവിടാനാകില്ലെന്ന് കേന്ദ്രം. പാർലമെൻറ് സമിതി ഇത് പരിശോധിക്കുന്ന ഘട്ടത്തിൽ കണക്ക് പുറത്തുവിടുന്നത് സഭാചട്ടങ്ങളുടെ ലംഘനമാകുമെന്ന് ധനമന്ത്രാലയം അറിയിച്ചു. നാലുവർഷം മുമ്പ് കേന്ദ്രത്തിന് സമർപ്പിച്ച മൂന്നു റിപ്പോർട്ടുകൾ ആവശ്യപ്പെട്ട് പി.ടി.െഎ വാർത്ത ഏജൻസി നൽകിയ വിവരാവകാശ അപേക്ഷയാണ് കേന്ദ്രം തള്ളിയത്.
2011ൽ മുൻ യു.പി.എ സർക്കാറാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി, നാഷനൽ കൗൺസിൽ ഒാഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിനാൻഷ്യൽ മാനേജ്മെൻറ് (ഫരീദാബാദ്) എന്നീ ഏജൻസികളെ കള്ളപ്പണത്തിെൻറ കണക്കെടുക്കാൻ ചുമതലപ്പെടുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റ വേളയിൽ രാജ്യത്തും പുറത്തുമുള്ള വ്യക്തികളുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തുമെന്ന് അവകാശപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.