കള്ളപ്പണനിക്ഷേപം: റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്ന് ധനമന്ത്രാലയം
text_fieldsന്യൂഡല്‍ഹി: ഇന്ത്യയിലെയും വിദേശത്തെയും കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് മൂന്നു വര്‍ഷം മുമ്പ് ലഭിച്ച റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്താനാകില്ളെന്ന് ധനമന്ത്രാലയം. പാര്‍ലമെന്‍റിന്‍െറ അവകാശലംഘനമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയം റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ വിസമ്മതിച്ചത്. റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് ആവശ്യപ്പെട്ട് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷക്കുള്ള മറുപടിയിലാണ് ധനമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
അഞ്ചു വര്‍ഷം മുമ്പ് യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച സമിതികളുടെ പഠനങ്ങളുമായി ബന്ധപ്പെട്ടതാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി ആസ്ഥാനമായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് ഫിനാന്‍സ് ആന്‍ഡ് പോളിസി, നാഷനല്‍ കൗണ്‍സില്‍ ഓഫ് അപൈ്ളഡ് ഇക്കണോമിക് റിസര്‍ച്, ഫരീദാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ് എന്നിവയാണ് പഠനം നടത്തിയത്. റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിന്‍െറ പരിഗണനയിലാണെന്നും അതിനാല്‍ പരസ്യപ്പെടുത്താനാകില്ളെന്നും ധനമന്ത്രാലയം മറുപടി നല്‍കി.
അതിനിടെ, കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്താനുള്ള പദ്ധതി അവസാനിച്ച സാഹചര്യത്തില്‍ കള്ളപ്പണക്കാര്‍ക്കെതിരെ ശക്തമായ നടപടിക്ക് ആദായ നികുതി വകുപ്പ് നീക്കംതുടങ്ങി. സെപ്റ്റംബര്‍ 30ന് അവസാനിച്ച വരുമാനം വെളിപ്പെടുത്തല്‍ പദ്ധതിയില്‍ (ഐ.ഡി.എസ്) മൂന്നു കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ കൊല്‍ക്കത്തയിലെ സ്ഥാപനം 30 കോടി രൂപയുടെ കള്ളപ്പണം മറച്ചുവെച്ചതായി കണ്ടത്തെിയതിനെ തുടര്‍ന്നാണ് ഊര്‍ജിത നീക്കം.
ആദായ നികുതി വകുപ്പ് നടത്തിയ സൂക്ഷ്മപരിശോധനയിലാണ് ക്രമക്കേട് കണ്ടത്തെിയത്. മറ്റൊരു സംഭവത്തില്‍, ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഡല്‍ഹിയിലെ അഭിഭാഷകന്‍ 125 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയിരുന്നു. ഐ.ടി.എസ് പദ്ധതി അവസാനിച്ച ശേഷമായിരുന്നു ഇത്. ദക്ഷിണേന്ത്യയിലും കോടികളുടെ കള്ളപ്പണം പരിശോധനയില്‍ കണ്ടത്തെിയതായി ആദായ നികുതി വകുപ്പ് അധികൃതര്‍ പറഞ്ഞു. ഐ.ഡി.എസ് പദ്ധതിയില്‍ 65,250 കോടി രൂപയുടെ കള്ളപ്പണമാണ് വെളിപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.