കള്ളപ്പണം വെളിെപ്പടുത്തൽ: ഇനി ദിവസങ്ങൾ മാത്രം; കർശന നടപടിയെന്ന്
text_fieldsന്യൂഡൽഹി: കള്ളപ്പണം കൈവശമുള്ളവർ എത്രയും വേഗം വെളിപ്പെടുത്തണമെന്നും അനധികൃത നിക്ഷേപങ്ങളുടെ വിവരം തങ്ങളുടെ കൈവശമുണ്ടെന്നും ആദായനികുതി വകുപ്പിെൻറ മുന്നറിയിപ്പ്. പ്രധാൻമന്ത്രി ഗരിബ് കല്യാൺ യോജന പദ്ധതിക്ക് കീഴിൽ കള്ളപ്പണം വെളിപ്പെടുത്താനുള്ള അവസരം ഇൗ മാസം 31ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പദ്ധതിക്ക് കീഴിൽ കള്ളപ്പണം വെളിപ്പെടുത്തുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.
കള്ളപ്പണം വെളിപ്പെടുത്താത്തവർക്കെതിരെ ബിനാമി നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് വകുപ്പ് നേരത്തേ പറഞ്ഞിരുന്നു. വീഴ്ച വരുത്തുന്നവരുടെ പേരുകൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സി.ബി.െഎ പോലുള്ള അന്വേഷണ സംഘങ്ങൾക്ക് കൈമാറുകയും ചെയ്യും. പദ്ധതി ഉപയോഗപ്പെടുത്തുന്നവർ വരുമാനത്തിെൻറ 49.9 ശതമാനം നികുതി അടക്കണം.
എന്നാൽ, പദ്ധതിക്ക് കീഴിൽ കള്ളപ്പണം വെളിപ്പെടുത്താതെ ആദായനികുതി റിേട്ടണിന് കള്ളപ്പണം നൽകുന്നവർ 77.25 ശതമാനം നികുതിയും പിഴയുമായി അടക്കണം. പദ്ധതി ഉപയോഗപ്പെടുത്താതെ വെളിപ്പെടുത്താത്ത പണവുമായി സൂക്ഷ്മപരിശോധനയിൽ പിടിയിലാവുന്നവർ 83.25 ശതമാനം നികുതി അടക്കണം. റെയിഡിൽ പിടികൂടിയതിനുശേഷം കള്ളപ്പണം വെളിപ്പെടുത്തുകയാണെങ്കിൽ 107.25 ശതമാനം നികുതിയും പിഴയുമായി അടക്കണം.
പദ്ധതി ഉപയോഗപ്പെടുത്താതിരിക്കുകയും പരിശോധനയിൽ കള്ളപ്പണം ഒളിച്ചുവെക്കുകയും ചെയ്യുന്നവർ നിക്ഷേപിച്ച തുകയുടെ 137 ശതമാനത്തോളം നികുതിയും പിഴയുമായി അടക്കേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബർ 17നാണ് പ്രധാൻമന്ത്രി ഗരിബ് കല്യാൺ യോജന പദ്ധതി ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.