മതം ഏതെന്ന് കോടതി; ഇന്ത്യക്കാരനെന്ന് സൽമാൻ
text_fieldsജോധ്പൂർ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ േബാളിവുഡ് താരം സൽമാൻ ഖാെൻറ മൊഴി ജോധ്പൂർ കോടതി രേഖപ്പെടുത്തി. . കൃഷ്ണമൃഗത്തെ കൊന്നതല്ലെന്നും സ്വാഭാവിക മരണമായിരുന്നെന്നും സൽമാൻ മൊഴി നൽകി. കൃഷ്ണമൃഗം സ്വാഭാവികമായി മരണപ്പെട്ടതാണെന്ന ആദ്യ ഫോറൻസിക് റിപ്പോർട്ട് മാത്രമാണ് ശരി. ബാക്കിയുള്ള തെളിവുകൾ തെറ്റാണ്. നിരപരാധിയാണെന്നും തന്നെ കേസിൽ അകപ്പെടുത്തുകയായിരുെന്നന്നും സൽമാൻ മൊഴി നൽകി.
പ്രോസിക്യൂഷെൻറ ചോദ്യങ്ങൾ തുടങ്ങുന്നതിന് മുമ്പ് മതം ഏതാണെന്ന ചോദ്യത്തിന് താൻ ഇന്ത്യക്കാരനാണെന്ന് സൽമാൻ മറുപടി നൽകി. പ്രോസിക്യൂഷൻ വാദങ്ങളും തെളിവുകളും അടിസ്ഥാനെപ്പടുത്തിയുള്ള ജോധ്പൂർ മജിസ്ട്രേറ്റിെൻറ അറുപതോളം േചാദ്യങ്ങൾക്ക് അത് തെറ്റാണെന്ന മറുപടിയാണ് സൽമാൻ നൽകിയത്. കൃഷ്ണമൃഗത്തെ വെടിവെക്കുന്നതിന് ദൃക്സാക്ഷികളായ രണ്ടുപേരുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. രാത്രിയിലാണോ വേട്ടനടത്തിയതെന്നും തോക്കിെൻറ ലൈസൻസ് സംബന്ധിച്ചും വാഹനത്തിലെ രക്തക്കറയെക്കുറിച്ചും മജിസ്ട്രേറ്റ് ചോദിച്ചു. അവയെല്ലാം തെറ്റാണ് എന്ന മറുപടിയാണ് സൽമാൻ നൽകിയത്. ബോളിവുഡ് താരം സെയ്ഫ് അലിഖാെൻറ മൊഴിയും കോടതി രേഖപ്പെടുത്തി.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന രണ്ട് കൃഷണമൃഗങ്ങളെ വേട്ടയാടികൊന്നുവെന്നതാണ് കേസ്. 19 വർഷം മുമ്പ് രാജസ്ഥാനിലായിരുന്നു സംഭവം. ചിങ്കാര മാനിെന വേട്ടയാടിയ സംഭവത്തിലും ഇദ്ദേഹത്തിനെതിരെ മുമ്പ് കേസുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.