Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ​ൽ​മാ​നെതിരായ വിധി;...

സ​ൽ​മാ​നെതിരായ വിധി; ബിഷ്​ണോയ്​ സമൂഹത്തിന്‍റെ വിജയം

text_fields
bookmark_border
സ​ൽ​മാ​നെതിരായ വിധി; ബിഷ്​ണോയ്​ സമൂഹത്തിന്‍റെ വിജയം
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്​​ഥാ​നി​ൽ കൃ​ഷ്​​ണ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി​യ കേ​സി​ൽ ബോ​ളി​വു​ഡ്​ സൂ​പ്പ​ർ സ്​​റ്റാ​ർ സ​ൽ​മാ​ൻ ഖാ​നെ ജ​യി​ലി​ൽ അ​ട​ച്ച​പ്പോ​ൾ  വി​ജ​യാ​ഹ്ലാ​ദം പ​ങ്കി​ടു​ക​യാ​ണ്​ ബി​ഷ്​​ണോ​യ് സ​മൂ​ഹം. 15, 16 നൂ​റ്റാ​ണ്ടു​ക​ളി​ലാ​യി ജീ​വി​ച്ചി​രു​ന്ന ഗു​രു ജം​ബേ​ശ്വ​റി​​​​െൻറ അ​നു​യാ​യി​ക​ളാ​ണ്​ ബി​ഷ്​​ണോ​യി​ക​ൾ. 

1998ലാ​ണ്​ സ​ൽ​മാ​ൻ  ര​ണ്ട്​ കൃ​ഷ്​​ണ​മൃ​ഗ​ങ്ങ​ളെ വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. 20 വ​ർ​ഷ​ത്തി​നു​​ശേ​ഷം വി​ചാ​ര​ണ കോ​ട​തി അ​ദ്ദേ​ഹ​ത്തെ ശി​ക്ഷി​ച്ച​പ്പോ​ൾ  പ്ര​കൃ​തി​യെ​യും വ​ന്യ​ജീ​വി​ക​ളെ​യും സ്​​നേ​ഹി​ക്കു​ന്ന ഇൗ ​സ​മൂ​ഹ​ത്തി​​​​െൻറ ഉ​റ​ച്ച​നി​ല​പാ​ടു​ക​ൾ​കൂ​ടി അ​തി​നു പി​ന്നി​ലു​ണ്ട്. അ​വ​ർ തു​ട​ർ​ച്ചാ​യി കേ​സി​​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. പ്ര​കൃ​തി​യു​ടെ പ​ച്ച​പ്പും ജീ​വ​ജാ​ല​ങ്ങ​െ​ള​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ്​ ബ ി​ഷ്​​ണോ​യി​ക​ളു​ടെ അ​ടി​സ്​​ഥാ​ന പ്ര​മാ​ണ​ങ്ങ​ളി​ൽ ഒ​ന്ന്.

കൃ​ഷ്​​ണ​മൃ​ഗ​ങ്ങ​ളെ ആ​രാ​ധി​ക്കു​ന്ന​വ​രാ​ണി​വ​ർ. കേ​സി​ൽ കൂ​ട്ടു​പ്ര​തി​ക​ളും ബോ​ളി​വു​ഡ്​ താ​ര​ങ്ങ​ളു​മാ​യ ​െസ​യ്​​ഫ്​ അ​ലി ഖാ​ൻ, താ​ബു, നീ​ലം കോ​ത്താ​രി, സൊ​നാ​ലി ​ബെ​ന്ദ്രെ എ​ന്നി​വ​രെ വെ​റു​തെ വി​ട്ട​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ബി​ഷ്​​ണോ​യ്​ സ​ഭ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khanmalayalam newsblackbuck poaching casebishnoi caste
News Summary - Blackbuck Poaching Case: Salman Khan bishnoi caste -India News
Next Story