പടക്ക ഗോഡൗണിൽ പൊട്ടിത്തെറി; മൂന്നുപേർ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് ഗുരുതര പരിക്ക്
text_fieldsബംഗളൂരു: പടക്ക സംഭരണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗളൂരുവിലെ ന്യൂ തരാഗുപേട്ടിലാണ് സംഭവം.
80ലധികം പെട്ടികളാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. പടക്കം കൈകാര്യം ചെയ്ത വേളയിലുണ്ടായ പാളിച്ചയാകാം അപകടത്തിന് കാരണമെന്ന് ഡി.സി.പി (സൗത്ത്) ഹരീഷ് പാണ്ഡേ പറഞ്ഞു. ഫോറൻസിക് വിഭാഗത്തിന്‍റെ പരിശോധനയിൽ മാത്രമേ യഥാർഥ അപകടകാരണം വ്യക്തമാകൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പടക്കെപട്ടികൾ കൈകാര്യം ചെയ്യുന്നയാളാണ് മരിച്ചവരിൽ ഒരാൾ. പ്രവേശന കവാടത്തിനടുത്ത് നിന്നിരുന്ന പഞ്ചർ കടയിലെ ആളാണ് മരിച്ച മറ്റൊരാൾ. ഇയാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചതെന്ന് പാണ്ഡേ പറഞ്ഞു.
ഒരു ട്രാൻസ്പോർട്ട് കമ്പനി ട്രാൻസിറ്റ് ഗോഡൗണായി ഉപയോഗിച്ചിരുന്ന സ്ഥലത്താണ് പൊട്ടിത്തെറി നടന്നത്. ഇത്തരം സ്ഥലങ്ങളിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാനുള്ള അനുമതിയില്ല. അപകടത്തെത്തുടർന്നുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.