ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം; ആളപായമില്ല
text_fieldsന്യൂഡൽഹി: അതിസുരക്ഷ മേഖലയായ ഡൽഹിയിലെ ഇസ്രായേൽ എംബസിക്കു സമീപത്തെ നടപ്പാതയിൽ സ്ഫോടനം. െവള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് നേരിയതോതിലുള്ള സ്ഫോടനം ഉണ്ടായത്. ആർക്കും പരിക്കില്ല. സമീപത്ത് നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളുടെ ചില്ല് തകർന്നു.
രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർ പെങ്കടുത്ത റിപ്പബ്ലിക് ദിന ആഘോഷത്തിന് സമാപനം കുറിച്ചുള്ള ബീറ്റിങ് ദ ട്രീറ്റ് വിജയ് ചൗക്കിൽ നടക്കുന്നതിനിടെയാണ് ഒന്നര കിലോമീറ്റർ അകലെ സ്ഫോടനം നടന്നത്.
എംബസിക്ക് ഏതാനും മീറ്റർ അകെലയുള്ള ജിൻഡാൽ റെസിഡൻസിക്കു സമീപത്തെ പൂച്ചട്ടിയിൽനിന്നാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തെ തുടർന്ന് എംബസി സ്ഥിതിചെയ്യുന്ന അബ്ദുൽകലാം ആസാദ് റോഡിലെ സുരക്ഷ ശക്തമാക്കി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.