വർണാന്ധതയുള്ളവർക്കും എം.ബി.ബി.എസ് പഠനം തുടരാം –മെഡിക്കൽ കൗൺസിൽ
text_fieldsന്യൂഡൽഹി: വർണാന്ധത ബാധിച്ച വിദ്യാർഥികൾക്കും എം.ബി.ബി.എസ് പഠനത്തിന് അവസരമൊരുങ്ങുന്നു. സുപ്രീംകോടതി നിയമിച്ച വിദഗ്ധർ അടങ്ങിയ സമിതിയുടെ നിർേദശങ്ങൾ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ചു. ജനിതകശാസ്ത്രം, മനഃശാസ്ത്രം, നേത്രരോഗവിഭാഗം എന്നീ മേഖലകളിലെ വിദഗ്ധരടങ്ങിയ സമിതി വർണാന്ധത സാധാരണ അസുഖം മാത്രമാണെന്നും മെഡിക്കൽ ജോലി ചെയ്യുന്നതിന് ഇതൊരു തടസ്സമായി കാണാൻ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു.
സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കുമെന്നും ഇതുമായി ബന്ധെപ്പട്ട് ഔദ്യോഗികതീരുമാനം ഒക്ടോബറിൽ നടക്കുന്ന അക്കാദമിക് ജനറൽ ബോഡി മീറ്റിങ്ങിൽ ഉണ്ടാകുമെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.എം. ഖാൻവിൽകർ എന്നിവരടങ്ങുന്ന െബഞ്ചിനെ മെഡിക്കൽ കൗൺസിൽ കഴിഞ്ഞദിവസം അറിയിച്ചേതാടെയാണ് ഇവർക്കും പഠനത്തിന് അവസരം ഉണ്ടായിരിക്കുന്നത്. മെഡിക്കൽ കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷയായ നീറ്റിന് ഇനി മുതൽ നിർബന്ധിത വർണാന്ധത പരിശോധന ഉണ്ടാവില്ലെന്നും മെഡിക്കൽ കൗൺസിൽ കോടതിയിൽ വ്യക്തമാക്കി.
രോഗനിർണയത്തിന് വർണാന്ധത തടസ്സമാണെന്നും ഡോക്ടറുടെ ജോലി കാര്യക്ഷമമായി അവർക്ക് നിർവഹിക്കാനാവില്ലെന്നുമായിരുന്നു ഇതുവരെ മെഡിക്കൽ കൗൺസിലിെൻറ നിലപാട്. എം.ബി.ബി.എസ് പ്രവേശനത്തിലോ പഠനം പൂർത്തീകരിക്കുന്നതിലോ പിന്നീട് ഡോക്ടറായി ജോലി ചെയ്യുന്നതിലോ വർണാന്ധതയുടെ പേരിൽ യാതൊരു നിബന്ധനയും പാടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ഇത് ഇന്ത്യൻ മെഡിക്കൽ കൗൺസിലും അംഗീകരിക്കുകയായിരുന്നു.
വർണാന്ധതയുള്ളവരെ മെഡിക്കൽ മേഖലയിൽ നിന്ന് മാറ്റിനിർത്താനുള്ള ഒരു അന്താരാഷ്ട്രനയവും നിലവിലില്ല. ഇവർക്കും സാധാരണ കാഴ്ചയുള്ള ഡോക്ടർമാരെ പോലെ ജോലി ചെയ്യാനാവും. രോഗ നിർണയവും ചികിത്സയും പൂർണമായും നിറങ്ങൾ തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ടല്ല. വർണാന്ധതയുള്ള ഡോക്ടർമാർക്ക് വിശദമായ പരിശോധനക്ക് ആവശ്യമെങ്കിൽ മറ്റു ഡോക്ടർമാരുടെ സഹായങ്ങൾ തേടാവുന്നതാണ്. വർണാന്ധത മെഡിക്കൽ പ്രവേശനത്തിന് തടസ്സമാകുന്ന ഏക രാജ്യം ഇന്ത്യയായിരിക്കുമെന്നും സമിതി കോടതിയിൽ സമർപ്പിച്ച 35 പേജുകളുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.