ട്വിറ്ററിൽ ബ്ലോക്ക് നരേന്ദ്ര മോദി ക്യാമ്പയിനും
text_fieldsന്യൂഡൽഹി: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിലുള്ള പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലും ശക്തമാകുകയാണ്. ഹിന്ദുത്വ ഫാഷിസത്തെ അപലപിച്ചും ആവിഷ്കാര സ്വതന്ത്ര്യത്തിന്‍റെ ആശങ്കകൾ പങ്കുവെച്ചും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്. ഇതിനിടയിൽ ഗൗരിയെ വ്യക്തിപരമായി ആക്രമിക്കുന്നതും അശ്ലീലം നിറഞ്ഞതുമായ ട്വീറ്റുകളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നവരുമുണ്ട്. ഗൗരിയുടെ മരണത്തെ അപലപിക്കുന്ന ട്വീറ്റുകൾ കൊണ്ടാണ് കഴിഞ്ഞ ദിവസം ട്വിറ്റർ നിറഞ്ഞത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ക്യാമ്പയിനും ട്വിറ്ററിൽ ട്രെൻഡിങ്ങായി.
ഗൗരിയെ അശ്ലീലമായി അധിക്ഷേപിച്ചയാളുടെ ട്വിറ്റർ അക്കൗണ്ട് പ്രധാനമന്ത്രി ഫോളോ ചെയ്യുന്നുവെന്നും അതിനാൽ പ്രധാനമന്ത്രിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് 'ബ്ലോക്ക് നരേന്ദ്ര മോദി' പ്രചരണം ട്വിറ്ററിൽ വ്യാപകമായത്. നിഖിൽ ദഥിച്ച് എന്ന വ്യക്തിയാണ് ഗൗരിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടത്. വ്യവസായിയെന്ന് പറയപ്പെടുന്ന ഇയാളുടെ അക്കൗണ്ട് മോദിയെ കൂടാതെ നിരവധി മുതിർന്ന ബി.ജെ.പി നേതാക്കൾ ഫോളോ ചെയ്യുന്നുണ്ട്.
കഴിഞ്ഞദിവസം തുടങ്ങിയ ബ്ലോക്ക് നരേന്ദ്ര മോദി ക്യാമ്പയിൻ രാത്രി തന്നെ ട്രെൻഡിങ്ങിൽ ഒന്നാമത്തെത്തി.
Doing something I should have done a long time back. Thanks @drrakeshparikh #BlockNarendraModi pic.twitter.com/hOcCceVPnj
— amitbehere (@amitbehere) September 6, 2017
#BlockNarendraModi until he blocks hatred and the hate mongers, trolls and trouble makres, the cow vigilantes and the moral brigades pic.twitter.com/bfpD3lru8f
— #iStandWithFarmers (@suresh_ediga) September 6, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.