ബ്ലൂവെയ്ൽ ആത്മഹത്യ ശ്രമം: ഏഴാം ക്ലാസുകാരനെ അദ്ഭുതകരമായി രക്ഷപ്പെടുത്തി
text_fieldsഭോപാൽ: ബ്ലൂ വെയ്ൽ ഗെയിം ചലഞ്ച് പൂർത്തിയാക്കാനായി ആത്മഹത്യക്ക് ശ്രമിച്ച ഏഴാം ക്ലാസുകാരനെ രക്ഷപ്പെടുത്തി. മധ്യപ്രദേശിെല ഇൻഡോറിൽ ചമേലി ദേവി പബ്ലിക് സ്കൂളിലാണ് സംഭവം. വ്യാഴാഴ്ച രാവിെല അസംബ്ലി കഴിഞ്ഞ ഉടൻ കുട്ടി സ്കൂളിെൻറ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.
മൂന്നാം നിലയിലെ ഇരുമ്പഴികളിൽ അപകടകരമായി തൂങ്ങി നിൽകുന്ന കുട്ടിയെ സുഹൃത്തുക്കൾ പിടിച്ചു നിർത്തുകയും മറ്റുള്ളവെര വിളിച്ചുകൂട്ടുകയുമായിരുന്നു. കുട്ടിയെ രക്ഷിപ്പെടുത്തിയ ശേഷം പ്രിൻസിപ്പലിെൻറ റൂമിൽ കൊണ്ടു വന്ന് ചോദിച്ചേപ്പാഴാണ് ബ്ലൂവെയ്ൽ ഗെയിമിന്‍റെ ഭാഗമായിരുന്നു ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് കുട്ടി വെളിപ്പെടുത്തിയത്. അച്ഛെൻറ ഫോണിലാണ് ഗെയിം കളിച്ചതെന്നും കുട്ടി പറഞ്ഞു. എന്നാൽ വീട്ടുകാർക്ക് ഇതേക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. കുട്ടി ഗെയിം കളിക്കുന്നത് ഇവരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. സംഭവത്തിനു ശേഷം സ്കൂൾ അധികൃതർ പൊലീസിൽ വിവരമറിയിച്ചു. കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും ഇവർക്ക് കൗൺസിലിങ്ങ് നൽകുകയും െചയ്തതായും സ്കൂൾ അധികൃതർ അറിയിച്ചു.
ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. നേരത്തെ, ആഗസ്ത് ഒന്നിന് മുംബൈയിലെ കെട്ടിടത്തിെൻറ ഏഴാം നിലയിൽ നിന്ന് ചാടി 14 കാരൻ ആത്മഹത്യ ചെയ്തത് ഗെയിം പൂർത്തീകരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു. ഇതിന് ശേഷം ഗെയമിനെതിരെ ഇന്ത്യയിൽ വ്യാപക പ്രചരണമാണ് നടക്കുന്നത്. എന്നിട്ടും കൗമാരക്കാർ ഗെയിമിന്‍റെ ആകർഷണ വലയത്തിൽ വീഴുന്നതിൽ രക്ഷിതാക്കൾക്ക് വലിയ ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം ഗെയിം കളിച്ച് വീടുവിട്ടിറങ്ങിയ 14 കാരനെ പുനെ പൊലീസ് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.