ബ്ലുവെയിൽ: തമിഴ്നാട് കോളജ് വിദ്യാർഥി ജീവനൊടുക്കി
text_fieldsകോയമ്പത്തൂർ: ബ്ലൂവെയിൽ ഗെയിം കളിച്ച കോളജ് വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മധുര മാന്നാർ തിരുമലൈ നായിക്കർ കോളജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥി വിക്കി എന്ന വിഗ്നേഷാണ് (19) മരിച്ചത്. ബുധനാഴ്ച വൈകീട്ട് വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. മധുര തിരുപ്പറകുൺറം വിളാച്ചേരി മൊട്ടമല കൈലജ്ഞർ നഗർ ജയമണി--ഡെയ്സി ദമ്പതികളുടെ മകനാണ്.
ബ്ലൂ വെയിൽ ഗെയിമിെൻറ തമിഴ്നാട്ടിലെ ആദ്യ ‘ഇര’ യെന്ന് കരുതുന്ന വിദ്യാർഥിയുടെ മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. യുവാവിെൻറ ഇടതുകൈയിൽ കത്തികൊണ്ട് വരഞ്ഞ നിലയിൽ തിമിംഗലത്തിെൻറ ചിത്രമുള്ളതായി മധുര പൊലീസ് സൂപ്രണ്ട് മണിവണ്ണൻ പറഞ്ഞു. ‘ബ്ലൂ വെയിൽ ഗെയിം അല്ല. മറിച്ച് ദുരന്തമാണ്. ഇതിൽ പ്രവേശിക്കാൻ എളുപ്പമാണെങ്കിലും പുറത്തുകടക്കാൻ ബുദ്ധിമുട്ടാണ്’ എന്ന് ആത്മഹത്യകുറിപ്പിൽ എഴുതിയിട്ടുണ്ട്. വിദ്യാർഥിയുടെ െമാബൈൽ ഫോണിലെയും വാട്സ് ആപ്പിലെയും സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
ആത്മഹത്യക്ക് പിന്നിൽ ബ്ലൂ െവയിൽ െഗയിം ആണെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് കലക്ടർ വീരരാഘവ റാവു പറഞ്ഞു. മകെൻറ ദേഹത്ത് അസാധാരണ മുറിവുകൾ കണ്ടുവെന്നും അതേക്കുറിച്ച് ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും വിഘ്നേഷിെൻറ അമ്മ പറഞ്ഞു.
ആത്മഹത്യയുടെ മൂന്ന് ദിവസം മുമ്പാണ് ഗെയിം കളിക്കുന്നതായി ശ്രദ്ധയിൽപെട്ടതെന്നും ഗെയിം കളിക്കുന്നവരായി 75 ഒാളം കുട്ടികളെങ്കിലുമുണ്ടെന്ന് മകനുമായുള്ള സംസാരത്തിൽ വ്യക്തമായതായും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.