മഹാരാഷ്ട്രയിൽ 1385 കോവിഡ് ബാധിതർ; ശുശ്രൂഷ ആശുപത്രിലെ 28 നഴ്സുമാർ ക്വാറൈൻറനിൽ
text_fields
മുംബൈ: മഹാരാഷ്ട്രയിൽ പുതുതായി 21 േപർക്ക് കൂടി രോഗബാധ കണ്ടെത്തിയതോട െ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം1385 ആയി. മുംബൈയിലും പൂനെയിലുമായി 19 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . മുംബൈയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ രണ്ട് പേർ നഴ്സുമാരാണ്.
സൗത്ത് മുംബൈയിലെ ദാദറിലുള്ള ശുശ്രൂഷ ആശ ുപത്രിലെ നഴ്സുമാർക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. ഇതേ ആശുപത്രിയിൽ ചികിത്സയിലുള്ള കേൽകർ റോഡ് സ്വദേശിയായ ഒരാൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവിടുത്തെ 28 നഴ്സുമാരെ ക്വാറൈൻറൻ ചെയ്യണമെന്ന് ബി.എം.സി അധികൃതർ അറിയിച്ചു. പുതിയ രോഗികളെ പ്രവേശിപ്പിക്കരുതെന്നും നിർദേശമുണ്ട്.
താനെ നഗരത്തിലെ കോവിഡ് ബാധിച്ചവരുെട എണ്ണം 33 ആയി ഉയർന്നു. താനെയിലെ 15 കോവിഡ് ഹോട്ട്‌സ്പോട്ടുകൾ തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു. താനെയിലെ 33 കോവിഡ് കേസുകളിൽ 12 പേർ കൽവ വാർഡിൽ നിന്നുള്ളവരാണ്. മുംബ്രയിൽ നിന്ന് ഒമ്പത്, മജിവാഡ-മൻപാഡ നിന്നും ആറ് പേർ, ലോക്മാന്യ നഗർ, നൗപാഡ-കോപ്രി മേഖലയിൽ നിന്ന് രണ്ട് വീതവും വർദക് നഗർ, ഉട്ടൽസർ എന്നിവടങ്ങളിൽ ഒന്നു വീതവും കോവിഡ് രോഗികളാണുള്ളത്.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ ഇന്ന് അഞ്ചുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിലെ കോവിഡ് കേസുകളുടെ എണ്ണം 22 ആയി.
ആരോഗ്യ മന്ത്രാലയത്തിെൻറ കണക്കുപ്രകാരം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5,895 ആയി. വ്യാഴാഴ്ച വരെ 169 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.