Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശിവാജി പാർക്കിൽ ദസറ...

ശിവാജി പാർക്കിൽ ദസറ റാലിക്ക് അനുമതി നിഷേധിച്ച്​ നഗരസഭ; ശിവസേന കോടതിയിൽ

text_fields
bookmark_border
Uddhav Thakare
cancel

മും​​ബൈ: ശി​​വാ​​ജി പാ​​ർ​​ക്കി​​ലെ ദ​​സ​​റ റാ​​ലി​​ക്ക്​ മും​​ബൈ ന​​ഗ​​ര​​സ​​ഭ അ​​നു​​മ​​തി നി​​ഷേ​​ധി​​ച്ച​​തി​​നെ​​തി​​രെ ശി​​വ​​സേ​​ന ഔ​​ദ്യോ​​ഗി​​ക പ​​ക്ഷം ബോം​​​ബെ ഹൈ​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു. ഒ​​ക്ടോ​​ബ​​ർ അ​​ഞ്ചി​​നാ​​ണ്​ ദ​​സ​​റ റാ​​ലി. പാ​​ർ​​ട്ടി​​യു​​ടെ നി​​ല​​പാ​​ടും ന​​യ​​ങ്ങ​​ളും പ്ര​​ഖ്യാ​​പി​​ക്കു​​ന്ന ദ​​സ​​റ റാ​​ലി 1966 മു​​ത​​ൽ ശി​​വാ​​ജി പാ​​ർ​​ക്കി​​ലാ​​ണ് ന​​ട​​ക്കു​​ന്ന​​ത്.

ഏ​​ക്​​​നാ​​ഥ്​ ഷി​​ൻ​​ഡെ​​യു​​ടെ വി​​മ​​ത​​പ​​ക്ഷം ബി.​​ജെ.​​പി​​യു​​മാ​​യി ചേ​​ർ​​ന്ന്​ ഭ​​ര​​ണം പി​​ടി​​ച്ച​​തോ​​ടെ ഔ​​ദ്യോ​​ഗി​​ക പ​​ക്ഷ​​ത്തി​​നെ​​തി​​രാ​​യ നീ​​ക്ക​​ങ്ങ​​ൾ സ​​ജീ​​വ​​മാ​​ണ്. ഇ​​തി​​ന്റെ ഭാ​​ഗ​​മാ​​ണ്​ ദ​​സ​​റ റാ​​ലി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ത​​ർ​​ക്ക​​വും. യ​​ഥാ​​ർ​​ഥ ശി​​വ​​സേ​​ന ത​​ങ്ങ​​ളാ​​ണെ​​ന്ന്​ അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന വി​​മ​​ത പ​​ക്ഷ​​വും ദ​​സ​​റ റാ​​ലി ന​​ട​​ത്തു​​ന്നു​​ണ്ട്. ഇ​​വ​​രും ശി​​വാ​​ജി പാ​​ർ​​ക്കി​​ൽ അ​​നു​​മ​​തി തേ​​ടി​​യി​​രു​​ന്നു. നി​​യ​​മ​​പ​​ര​​മാ​​യി മ​​റ്റ്​ ത​​ട​​സ്സ​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ ദ​​സ​​റ റാ​​ലി​​ക്ക്​ അ​​നു​​മ​​തി ന​​ൽ​​കാ​​ൻ ന​​ഗ​​ര​​സ​​ഭ​​ക്ക്​ നി​​ർ​​ദേ​​ശം ന​​ൽ​​ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ്​ ശി​​വ​​സേ​​ന ഹൈ​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്. ഹ​​ര​​ജി വ്യാ​​ഴാ​​ഴ്ച പ​​രി​​ഗ​​ണി​​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shiv SenaBMCDussehraDussehra rallyShivaji Park
News Summary - BMC denies permission for Dussehra rally at Shivaji Park
Next Story