നവാഗത എം.എൽ.എമാർക്ക് ബോർഡ്, കോർപറേഷൻ ചുമതല നൽകില്ല -ഡി.കെ. ശിവകുമാർ
text_fieldsബംഗളൂരു: കോൺഗ്രസ് സർക്കാറിന് കീഴിലെ നവാഗത എം.എൽ.എമാർക്ക് ബോർഡ്, കോർപറേഷൻ ചെയർമാൻ പദവികൾ നൽകില്ലെന്ന് ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെയർമാൻ സ്ഥാനങ്ങളിലേക്ക് നിർദേശിക്കപ്പെട്ടവരുടെ പട്ടിക സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാലയുമായും താൻ ചർച്ച നടത്തിയതായും ശിവകുമാർ പറഞ്ഞു.
80ഓളം സ്ഥാനങ്ങളിലേക്കാണ് ചെയർമാൻമാരെ നിയമിക്കാനുള്ളത്. മന്ത്രിസ്ഥാനം ലഭിക്കാത്ത പലരും ബോർഡ്, കോർപറേഷൻ ചെയർമാൻ പദവിയിൽ തങ്ങളെ പരിഗണിക്കുമെന്ന പ്രതീക്ഷയിൽ കഴിയവെയാണ് കെ.പി.സി.സി അധ്യക്ഷൻ നയം വ്യക്തമാക്കിയത്. ചെയർമാന്മാരുടെ പട്ടിക ഏറക്കുറെ തയാറാക്കിയതായാണ് വിവരം.
എന്നാൽ, ഡിസംബർ നാലു മുതൽ നിയമസഭയുടെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നതിനാൽ കൂടുതൽ പ്രതിഷേധങ്ങൾക്ക് ഇടവരുത്താതെ സമ്മേളനശേഷമാകും പട്ടിക പുറത്തുവിടുക. എ.ഐ.സി.സി ജനറൽ സെക്രട്ടറി സുർജെവാലക്ക് പട്ടിക കൈമാറിയിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.