Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2018 11:37 PM IST Updated On
date_range 25 April 2019 12:59 PM ISTമഹാരാഷ്ട്രയിൽ ചീഫ് സെക്രട്ടറി സഞ്ചരിച്ച ബോട്ട് മുങ്ങി
text_fieldsbookmark_border
മുംബൈ: മഹാരാഷ്ട്രയിൽ ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള സർക്കാർ ഉദ്യോഗസ്ഥരുമായി പോയ ബോട്ട് മുങ്ങി. മുംബൈയിൽ ശിവാജി സ്മാരകത്തിന് സമീപം ബുധനാഴ്ച വൈകീട്ടാണ് സംഭവം. ആർക്കും അപകടമില്ലെന്നാണ് പ്രാഥമിക വിവരം.
സംഭവം നടന്നയുടൻ രക്ഷാപ്രവർത്തനത്തിനായി കോസ്റ്റ്ഗാർഡ് രംഗത്തെത്തി. ഹെലികോപ്റ്ററുകളും ഹോവർക്രാഫ്റ്റുകളും ഉപയോഗിച്ചാണ് കോസ്റ്റ്ഗാർഡിെൻറ രക്ഷാപ്രവർത്തനം. മഹാരാഷ്ട്ര സർക്കാറിെൻറ ഉടമസ്ഥതയിലുള്ളതാണ് മുങ്ങിയ ബോട്ട്. മുംബൈയിലെ നരിമാൻ പോയിൻറിൽ നിന്ന് 2.6 കിലോ മീറ്റർ അകലെയാണ് അപകടസ്ഥലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story