Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെട്ടിയിലാക്കി...

പെട്ടിയിലാക്കി നദിയിലൊഴുക്കിയ നവജാത ശിശുവിനെ രക്ഷിച്ചു; 'ഗംഗയുടെ മകള്‍' എന്ന് കുറിപ്പും

text_fields
bookmark_border
പെട്ടിയിലാക്കി നദിയിലൊഴുക്കിയ നവജാത ശിശുവിനെ രക്ഷിച്ചു; ഗംഗയുടെ മകള്‍ എന്ന് കുറിപ്പും
cancel

ഗാസിപൂര്‍: പെട്ടിയിലാക്കി നദിയിലൊഴുക്കിയ നവജാത ശിശുവിനെ രക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ദാദ്രിഘട്ടിലാണ് സംഭവം. ബോട്ടില്‍ പോകുകയായിരുന്ന ഗുല്ലു ചൗധരി എന്നയാളാണ് ഒഴുകിപ്പോകുകയായിരുന്ന മരപ്പെട്ടി കണ്ടെത്തിയതും കുട്ടിയെ രക്ഷിച്ചതും.

കരച്ചില്‍ കേട്ട് മരപ്പെട്ടി വെള്ളത്തില്‍നിന്നെടുത്ത് തുറന്നപ്പോള്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ദുര്‍ഗാ ദേവിയുടെ ചിത്രം, ജാതകം, 'ഗംഗയുടെ മകള്‍' എന്ന കുറിപ്പും പെട്ടിയിലുണ്ടായിരുന്നു.

പെണ്‍കുഞ്ഞുമായി ആദ്യം വീട്ടിലെത്തിയ ഗുല്ലു പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. സംഭവം അന്വേഷിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റും സംഘവും ആശുപത്രിയിലെത്തി. കുട്ടിയെ രക്ഷിച്ചയാളെ അഭിനന്ദിച്ച ജില്ലാ മജിസ്‌ട്രേറ്റ്, പുതിയ ബോട്ട് സമ്മാനമായി നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UPnewborn girlUttar Pradesh
News Summary - Boatman Finds Newborn In Wooden Box Floating In Ganga In UP
Next Story