കപ്പിത്താൻ തന്നെ കപ്പൽ മുക്കുന്നു; ജാർഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ മന്ത്രി
text_fieldsജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ബന്ന ഗുപ്ത. മുഖ്യമന്ത്രി കോൺഗ്രസിനെ ദുർബലമാക്കുകയാണെന്നും കോൺഗ്രസിന്റെ വോട്ടുവിഹിതം കുറക്കാൻ കാരണക്കാരനായെന്നും ഗുപ്ത പറഞ്ഞു. മൂന്ന് ദിവസം നീണ്ടു നിന്ന കോൺഗ്രസിന്റെ ചിന്തൻ ശിബിർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"നമ്മളുടേത് ഒരു കൂട്ടുകക്ഷി മന്ത്രിസഭയാണ്. നമ്മുടെ അവസ്ഥയിപ്പോൾ കപ്പിത്താൻ മുക്കിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിന് സമമാണ്. കപ്പിത്താൻ തന്നെ കപ്പലിനെ മുക്കാൻ തീരുമാനിച്ചാൽ നമ്മളെ ആര് രക്ഷിക്കാനാണ്. മുഖ്യമന്ത്രി നമ്മുടെ പാർട്ടിയെ അതിന്‍റെ അന്ത്യത്തിലേക്കടുപ്പിക്കും."-ബന്ന ഗുപ്ത പറഞ്ഞു.
മുഖ്യമന്ത്രി കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ നിന്ന് വളരെ അകലെയാണെന്നും അദ്ദേഹം പാർട്ടിയെ ദുർബലമാക്കുകയാണെന്നും ഗുപ്ത കൂട്ടിച്ചേർത്തു. ഗുപ്തയെ പോലെ തന്നെ കോൺഗ്രസിലെ പല മുതിർന്ന നേതാക്കൾക്കും കൂട്ടുകക്ഷി മന്ത്രിസഭയിൽ അതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രിയുടെ നിലപാടുകളോട് വിയോജിപ്പുമുണ്ടെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
"ഞാൻ ഒരു മന്ത്രിയായി കറങ്ങി നടക്കുന്നത് എനിക്ക് നന്നായി തോന്നുന്നു. ആർക്കാണ് ഇത് ഇഷ്ടപ്പെടാത്തത്?. പക്ഷേ ഞങ്ങൾ എങ്ങനെ മന്ത്രിമാരായി. ജംഷഡ്പൂർ പോലുള്ള നഗരത്തിൽ ഞങ്ങൾക്ക് ഒരു ലക്ഷം വോട്ട് ലഭിക്കുന്നു. അതിനാൽതന്നെ നമ്മുടെ ആശയങ്ങളിൽ ഉറച്ചുനിൽക്കുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. നമ്മുടെ ആശയങ്ങൾ ദുർബ്ബലമാകരുത്" -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.