മുംബൈയിലെ മറ്റൊരു ആശുപത്രിയിലും രോഗികൾക്ക് സമീപം മൃതദേഹങ്ങൾ -വിഡിയോ
text_fieldsമുംബൈ: സിയോൺ ആശുപത്രിക്ക് പിന്നാലെ മുംബൈയിലെ മറ്റൊരു ആശുപത്രിയിലും രോഗികളുടെ വാർഡിന് സമീപം മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന വിഡിയോ പുറത്ത്. മുംബൈയിലെ കെ.ഇ.എം ആശുപത്രിയിലാണ് സംഭവം. േരാഗികളുടെ കട്ടിലിന് സമീപം സ്ട്രക്ചറിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ.
ബി.ജെ.പി എം.എൽ.എ നിതീഷ് റാണെയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. നേരത്തേ സിയോൺ ആശുപത്രിയിൽ രോഗികൾക്ക് സമീപം മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ബി.ജെ.പി നേതാക്കൾ പുറത്തുവിട്ടിരുന്നു.
‘‘മുംബൈ കെ.ഇ.എം ആശുപത്രിയിലെ രാവിലെ ഏഴുമണി കാഴ്ച. ചികിത്സ നൽകുേമ്പാൾ ചുറ്റിലും മൃതദേഹങ്ങൾ കാണാൻ ബ്രിഹാൻ മുംബൈ കോർപറേഷൻ ആഗ്രഹിക്കുന്നതായി ഞാൻ കരുതുന്നു. കാരണം അവർ നന്നാകാൻ തീരുമാനിച്ചിട്ടില്ല. ആരോഗ്യപ്രവർത്തകർ ഇത്തരമൊരു സാഹചര്യത്തിൽ ജോലി ചെയ്യുന്നത് വളരെ വിഷമം ഉണ്ടാക്കുന്നു. എന്തെങ്കിലും പ്രതീക്ഷയുണ്ടോ?’’ എന്ന കുറിപ്പോടെയാണ് നിതീഷ് റാണെ വിഡിയോ ദൃശ്യം പങ്കുവെച്ചിരിക്കുന്നത്.
KEM hospital today at 7 am !
— nitesh rane (@NiteshNRane) May 11, 2020
I think the @mybmc wants us to get used to seeing dead bodies around us while taking treatment bcz they just don’t want to improve!
Feel bad for the health workers too who hv to work in such conditions!!
Is there any hope ? pic.twitter.com/E1VsmAveou
പുതുതായി പുറത്തുവിട്ട വിഡിയോയിൽ പോളിത്തീൻ കവറിൽ പൊതിഞ്ഞ നിലയിൽ മൂന്നു മൃതദേഹങ്ങൾ രോഗികൾക്ക് സമീപം സൂക്ഷിച്ചിരിക്കുന്നത് കാണാം. കെ.ഇ.എം ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയിരുന്നു.
കോവിഡ് രോഗികെള മൃതദേഹങ്ങൾക്കൊപ്പം കിടത്തിയതിനെറ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് സിയോൺ ആശുപത്രിയിലെ ഡീനിനെ മാറ്റിയിരുന്നു. മുംബൈ നഗരസഭയുടെ പ്രാഥമിക അന്വേഷണത്തിെൻറ അടിസ്ഥാനത്തിലായിരുന്നു നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.