കശ്മീരിൽ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ബാലെൻറ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയില്ല
text_fieldsശ്രീനഗർ: ഇന്ത്യൻ സുരക്ഷ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട പതിനാലുകാരെൻറ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാതെ ഗ്രാമത്തിൽനിന്ന് 30 കിലോമീറ്റർ അകലെ ഖബറടക്കി. മൂന്ന് സി.ആർ.പി.എഫ് ജവാൻമാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനിടയിലാണ് ഏഴാംക്ലാസുകാരനായ മുഹമ്മദ് ഹാസിം ഭട്ടിനും വെടിയേറ്റത്.
ഉത്തര കശ്മീരിെല ക്രാൽഗുണ്ട് മേഖലയിലായിരുന്നു തിങ്കളാഴ്ച ഏറ്റുമുട്ടൽ. ജവാന്മാരുടെ ഭൗതിക ശരീരം കാണപ്പെട്ട സ്ഥലത്താണ് ഭട്ടിെൻറയും മൃതദേഹം കിടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. ലോക്ഡൗൺ നിർദേശങ്ങൾ ലംഘിക്കാതിരിക്കാനാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതിരുന്നത്.
കുടുംബാംഗങ്ങളായ 17-18 പേർ ഖബറടക്കലിന് സാക്ഷിയായി. ചൊവ്വാഴ്ച ബാരാമുള്ള ജില്ലക്ക് സമീപം ഷീരിയിലാണ് ചടങ്ങ് നടത്തിയതെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. മൃതദേഹം വിട്ടുതരാൻ ആവശ്യപ്പെട്ടെന്നും എന്നാൽ, അങ്ങനെ ചെയ്യാതിരിക്കാൻ നിർദേശവും ഉത്തരവുമുണ്ടെന്ന് പറഞ്ഞ് തങ്ങളെ പിന്തിരിപ്പിച്ചതായി ബാലെൻറ ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.